മോഷണത്തിനായി ക്ഷേത്രത്തില്‍ കയറിയ കള്ളന് പണികിട്ടി....ഒടുവില്‍ വിളിച്ചുണര്‍ത്തിയത് പോലീസ്

രാത്രി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്‍ മോഷണത്തിനു ശേഷം ക്ഷേത്രത്തില്‍ തന്നെ കിടന്നുറങ്ങിയ കള്ളനെ പോലീസ് എത്തി വിളിച്ചുണര്‍ത്തി നേരെ സ്‌റ്റേഷനില്‍ കൊണ്ടുപോയി. മധ്യപ്രദേശിലെ ലാല്‍ബായ് ഫൂല്‍ബായ് മാതാ ക്ഷേത്രത്തിലാണ് രസകരമായ സംഭവം നടന്നത്.
രാത്രി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്‍ കിട്ടാവുന്നതെല്ലാം എടുത്തു. തുടര്‍ന്നാണ് നല്ല തണുപ്പ് കള്ളന് അനുഭവപ്പെട്ടത്. ഇതോടെ ക്ഷേത്ര പരിസരത്ത് കണ്ട കട്ടിലില്‍ കയറി സുഖമായി ഉറങ്ങി. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് കള്ളനെ കണ്ടത്. കള്ളന്റെ അടുത്ത് മോഷ്ടിക്കപ്പെട്ട വസ്തുക്കളും കണ്ടു.ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി നോക്കുമ്‌ബോഴും കള്ളന്‍ ഭയങ്കര ഉറക്കമായിരുന്നു. കള്ളനെ പോലീസ് തട്ടിയുണര്‍ത്താന്‍ നോക്കിയെങ്കിലും ഉറക്കത്തില്‍ കിടന്നുള്ള കള്ളന്റെ മറുപടി കേട്ട് പോലീസ് അമ്ബരന്നു. 'എനിക്ക് ഇനിയും ഉറങ്ങണം, പുറത്ത് നല്ല തണുപ്പ് 'കള്ളന്റെ മറുപടി. പിന്നെ പൊലീസ് ഒന്നും നോക്കിയില്ല. കള്ളനെ കൈയ്യോടെ പൊക്കി സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















