കാര്‍ഷിക ബില്ലിന്റെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ് കെജ്‌രിവാള്‍

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആദ്യമായാണ് മൂന്ന് ബില്ലുകള്‍ രാജ്യസഭയില്‍ വോട്ട് ചെയ്യാതെ പാസാക്കുന്നതെന്നും മഹാമാരിയുടെ സമയത്ത് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും കെജ്‌രിവാള്‍ ചോദിച്ചു.കര്‍ഷക പ്രതീഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത നിയമസഭാസമ്മേളനത്തിലാണ് കെജ്‌രിവാളിന്റെ നാടകീയ നീക്കങ്ങള്‍.
'ഞാന്‍ ഇത് ഏറെ വേദനയോടെയാണ് ചെയ്യുന്നത്. ഇത് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്നാല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഡല്‍ഹിയിലെ തെരുവുകളില്‍ കഴിയുന്ന കര്‍ഷകരെ ഒറ്റിക്കൊടുക്കാന്‍ എനിക്ക് കഴിയില്ല.' കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പ് കീറിയെറിഞ്ഞു കൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനത്ത് റദ്ദാക്കുകയാണെന്നും നിയമങ്ങള്‍ റദ്ദാക്കികൊണ്ടുള്ള പ്രമേയം ഡല്‍ഹി നിയമസഭ പാസാക്കിയതായും അദ്ദേഹം അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിനായി നിര്‍മിച്ചതാണെന്ന് പറഞ്ഞ കെജ്‌രിവാള്‍ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരേക്കാള്‍ കേന്ദ്രം തരംതാഴരുതെന്നും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കാര്‍ഷകര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















