ബംഗളൂരുവില്‍ വനിത ഡിവൈ.എസ്.പി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...

ബംഗളൂരുവില്‍ വനിത ഡിവൈ.എസ്.പിയെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സി.ഐ.ഡി വിഭാഗം ഡിവൈ.എസ്.പിയായ വി. ലക്ഷ്മി(33)യെയാണ് വിനായക ലേഔട്ടിലുള്ള സുഹൃത്തിന്റെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലക്ഷ്്മിയെ കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പിതാവ് വെങ്കടേഷ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
2014 ബാച്ച് കെ.എസ്.പി.എസ്. ഉദ്യോഗസ്ഥയായ, കോലാര്‍ ജില്ലയിലെ മാസ്തി സ്വദേശിനിയായ വി.ലക്ഷ്മി 2017-ലാണ് സര്‍വിസില്‍ പ്രവേശിച്ചത്.
സൗത്ത് ബംഗളൂരുവിലെ കൊനനകുണ്ഡെയില്‍ താമസിക്കുന്ന ലക്ഷ്മി ബുധനാഴ്ച രാത്രി ഡിന്നര്‍ കഴിക്കുന്നതിനായാണ് വിനായക ലേഔട്ടിലുള്ള സുഹൃത്ത് മനുവിന്റെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാത്രി ഏഴോടെ സുഹൃത്തിന്റെ വീട്ടിലെത്തിയ ലക്ഷ്മി രാത്രി പത്തോടെ മുറിക്കകത്ത് പ്രവേശിച്ച് അകത്തുനിന്ന് കുറ്റിയിട്ടു. ഏറെ നേരമായിട്ടും ലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് മനു അകത്തു കയറി. തുടര്‍ന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മനുവിനെയും കുടുംബാംഗങ്ങളെയും വിശദമായി ചോദ്യം ചെയ്യും.
" f
https://www.facebook.com/Malayalivartha






















