അഞ്ച് ജഡ്ജിമാരെ വിവിധ ഹൈകോടതികളില്‍ ചീഫ്ജസ്റ്റിസുമാരായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ

അഞ്ച് ജഡ്ജിമാരെ വിവിധ ഹൈകോടതികളില്‍ ചീഫ്ജസ്റ്റിസുമാരായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ സമിതി 14നു ചേര്‍ന്ന യോഗമാണ് ശിപാര്‍ശ നല്‍കിയത്.
പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായ ജ. ഡോ. എസ്. മുരളീധറിനെ ഒഡിഷയിലും ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോലിയെ തെലങ്കാനയിലും കല്‍ക്കട്ട ഹൈകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയെ മദ്രാസിലും ചീഫ് ജസ്റ്റിസുമാരാക്കും.
അഹ്മദാബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് പങ്കജ് മിത്തലിനെ ജമ്മു-കശ്മീരിലും ഉത്തരാഖണ്ഡ് ജഡ്ജി ജസ്റ്റിസ് സുധാന്‍ശു ധുലിയയെ ഗുവാഹതി ഹൈകോടതിയിലും ചീഫ് ജസ്റ്റിസാക്കാന്‍ ശിപാര്‍ശയുണ്ട്.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത്, എ.എം. ഖന്‍വില്‍കര്‍ എന്നിവരാണ് കൊളീജിയത്തിലുള്ളത്.
"
https://www.facebook.com/Malayalivartha






















