രാജ്യത്തെ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ അവധി അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രാജ്യത്തെ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ അവധി അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ അഗ്നി സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.ഏപ്രില്‍ മാസം മുതല്‍ രാജ്യത്തെ പല ആശുപത്രികളിലും കോവിഡ് രോഗികളെ ചിക്തിസിക്കുന്ന ഡോക്ടര്‍മാര്‍ വിശ്രമവും അവധിയും ഇല്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഡോക്ടര്‍മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ അവധി അനുവദിക്കുന്നതിന് മാര്‍ഗ്ഗ രേഖ തയ്യാറാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മാര്‍ഗ്ഗ രേഖ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്താനുള്ള കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. അഗ്നിശമന സംവിധാനം ഉറപ്പാക്കാന്‍ ചികിത്സാകേന്ദ്രങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നടത്തുന്ന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
L
https://www.facebook.com/Malayalivartha






















