കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര നയം വ്യക്തമാക്കും

കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര നയം വ്യക്തമാക്കും.സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി പങ്കെടുക്കുക.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച് നില്‍ക്കും എന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha






















