വിവാഹദിവസം താളമേളങ്ങളോടെ വധുവിന്റെ നാട്ടിലേക്ക്; വരനും സംഘവും വധുവിന്‍റെ വീട് കണ്ടുപിടിക്കാനാകാതെ മടങ്ങി, വിവാഹച്ചടങ്ങുകൾ ഉറപ്പിച്ചത് ഡിസംബർ പത്തിന് രാത്രി, ഒരു രാത്രി മുഴുവൻ വിലാസം തിരക്കി കറങ്ങി! അവസാനം നിരാശയോടെ മടങ്ങി

ഏറെനാളായി കാത്തിരുന്ന വിവാഹത്തിനായെത്തിയ വരനും സംഘവും വധുവിന്‍റെ വീട് കണ്ടുപിടിക്കാനാകാതെ മടങ്ങി. യുപിയിലാണ് ഏവരെയും അമ്പരപ്പിച്ച ഈ സംഭവം നടന്നത്. ഇക്കഴിഞ്ഞ ഡിസംബർ പത്തിന് രാത്രിയായിരുന്നു വിവാഹച്ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി അസമ്ഗഡിൽ നിന്നും വരനും സംഘവും എല്ലാം സജ്ജമാക്കി പുറപ്പെടുകയും ചെയ്തു. മൗവിലായിരുന്നു വധുഗൃഹം.
തങ്ങളുടെ ആചാര ചടങ്ങുകളോടെ പുറപ്പെട്ട സംഘത്തിന് പക്ഷെ വധുഗൃഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ഒരു രാത്രി മുഴുവൻ വിലാസം തിരക്കി കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തിരച്ചില് അവസാനിപ്പിച്ച് 'വധു'ഇല്ലാതെ തന്നെ വരനും കൂട്ടരും മടങ്ങുകയും ചെയ്തു. കൊറോണ വ്യാപനത്തെ തുടർന്നുള്ള ആശങ്കകൾ നിലനിൽക്കെ വിവാഹത്തിന് മുമ്പ് വരനും ബന്ധുക്കളും വധുവിന്‍റെ വീട് സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഒരു ഇടനിലക്കാരി വഴി വന്ന ബന്ധം അവരോടുള്ള വിശ്വാസത്തിന്‍റെ പുറത്ത് ഉറപ്പിക്കുകയാണ് ചെയ്തതെന്ന് ബന്ധുക്കൾ പറയുകയുണ്ടായി..
വിവാഹത്തിന്‍റെ ഒരുക്കങ്ങൾക്കായി വധുവിന്‍റെ വീട്ടുകാർക്ക് 20000 രൂപയും നൽകുകയുണ്ടായി. വീട് കണ്ടെത്താനാകാതെ മടങ്ങിയതോടെ വരനും കൂട്ടരും ദേഷ്യം മുഴുവൻ വിവാഹത്തിന് ഇടനിലക്കാരിയായി നിന്ന സ്ത്രീയോട് തീർത്തുവെന്നാണ് റിപ്പോർട്ട്. രാത്രി മുഴുവന്‍ ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















