കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ അബദ്ധത്തിൽ താഴേക്ക്.... മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ രണ്ടര വയസ്സുകാരന്റെ അവയവങ്ങള്‍ രക്ഷിച്ചത് ഏഴു ജീവന്‍.... ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ജാഷ് ഒസ

രണ്ടര വയസ്സുകാരന്റെ അവയവങ്ങള്‍ ഏഴുപേര്‍ക്ക് പുതുജീവനേകി. കളിക്കുന്നതിനിടെ അയല്‍വാസിയുടെ ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണ ജാഷ് ഒസയെന്ന ബാലന്റെ അവയവങ്ങളാണ് നാലു മുതല്‍ 17 വയസ്സുവരെയുള്ള ഏഴുപേരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്. ഡിസംബര്‍ 9 നാണ് ഓസയ്ക്ക് അപകടം ഉണ്ടായത്. വീഴ്ചയില്‍ മസ്തിഷ്‌കത്തില്‍ രക്തസ്രാവവും വീക്കവും ഉണ്ടായി. ഡിസംബര്‍ 14 കുഞ്ഞിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുഞ്ഞിന്റെ മാതാപിതാക്കളായ സഞ്ജീവ് ഓസയും അര്‍ച്ചനയും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ സമ്മതം നല്‍കി.
ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക, കണ്ണുകള്‍ എന്നിവയാണ് ഏഴു പേര്‍ക്കായി നല്‍കിയത്. ഹൃദയവും ശ്വാസകോശവും 160 മനിട്ടില്‍ വായൂമാര്‍ഗ്ഗം ചെന്നൈയില്‍ എത്തിച്ചു. റഷ്യയില്‍ നിന്നുള്ള നാലുവയസ്സുകാരിക്കാണ് ഹൃദയം നല്‍കിയത്. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഉക്രെയ്‌നില്‍ നിന്നുള്ള നാലുവയസ്സുകാരിക്കാണ് ശ്വാസകോശം നല്‍കിയത്. വൃക്കകള്‍ സുരേന്ദ്രനഗറല്‍ നിന്നുള്ള 13 കാരിക്കും സൂററ്റില്‍ നിന്നുള്ള 17കാരിയ്ക്കും നല്‍കി.
https://www.facebook.com/Malayalivartha






















