മാസങ്ങളായി ശമ്പളം ഇല്ല ; 40 മലയാളികളടക്കം ഇരുനൂറിലേറെ ജീവനക്കാർ സമരത്തിൽ ,നയതി മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങൾ
മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ നയതി മെഡിസിറ്റിയിൽ മലയാളികളടക്കമുള്ള നഴ്സുമാരുടെ സമരത്തിൽ. ആറ് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് 40 മലയാളികളടക്കം ഇരുനൂറിലേറെ ജീവനക്കാർ സമരത്തിനിറങ്ങിയത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്കു പോലും ആശുപത്രി ശമ്പളം നൽകുന്നില്ലെന്നും പലരേയും നിർബന്ധിത അവധിയിൽ വിടുകയാണെന്നും നഴ്സുമാർ ആരോപിച്ചു.ശമ്പളം കൊടുക്കാതെ പലർക്കും പിരിച്ചുവിടൽ നോട്ടീസ് നൽകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മലയാളികളടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിലെ ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. എന്നലിക്കാര്യത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. അതെ സമയം തന്നെ ഡിസംബറിൽഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം നടന്നിരുന്നു . സമരത്തിനിടെ സംഘര്‍ഷം നടന്നതും വലിയ വാർത്ത ആകുന്ന സാഹചര്യം ഉണ്ടായിരുന്നു . നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ് പൊലീസ് നടപടി. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലായിരുന്നു നഴ്‌സുമാര്‍. സമരത്തെ തുടര്‍ന്ന് എയിംസിന്‍റെ പ്രവര്‍ത്തനവും നിലച്ചിരുന്നു .
തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്നാണ് അന്ന് നഴ്‌സുമാര്‍ വ്യക്തമാക്കിയിരുന്നു . ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.സമരം നടത്തരുതെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ നഴ്‌സുമാരോട് ആവശ്യപ്പെട്ടിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കാനും കൊവിഡ് മഹാമാരിയെ തടയാന്‍ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിന്‍ വരുന്നതിന് കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കേ ഇപ്പോള്‍ നഴ്‌സുമാര്‍ സമരത്തില്‍ പ്രവേശിച്ചത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അതില്‍ അധികവും സര്‍ക്കാരും എയിംസ് അധികൃതരും നടപ്പിലാക്കിയതാണെന്നും ഡോ രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha

























