Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നൽകി രാജ്യം ;കോവിഡിനെ തുരത്താൻ ഇന്ത്യയിൽ ഇനി കോവിഷീല്‍ഡ് വാക്‌സീന്‍

01 JANUARY 2021 06:12 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ആദ്യമായി കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നല്‍കി വിദഗ്ധ സമിതി. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന്‍ ഉപയോഗത്തിനാണ് അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കുന്നതോടെ ഇന്ത്യയിൽ വാക്‌സീന്‍ വിതരണ ദൗത്യത്തിനു തുടക്കമാകും.മറ്റു രണ്ടു വാക്സീനുകളുടെ അപേക്ഷകളിൽ വിദഗ്ധ പരിശോധന തുടരുകയാണ്. കോവിഷീല്‍ഡ് വാക്സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ഫലം. കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാന്‍ ശനിയാഴ്ച രാജ്യമാകെ 'ഡ്രൈ റണ്‍' റിഹേഴ്‌സല്‍ ആരംഭിക്കാനിരിക്കെയാണു വാക്‌സീന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചത്.

സംസ്ഥാന തലസ്ഥാനങ്ങളിലെ 3 വിതരണ കേന്ദ്രങ്ങളിലെങ്കിലും പരീക്ഷണം നടത്താനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ വിതരണ കേന്ദ്രത്തിന്റെയും ചുമതലയുള്ള മെഡിക്കല്‍ ഓഫിസര്‍ 25 ആരോഗ്യ പ്രവര്‍ത്തകരെ ഡ്രൈ റണ്ണിനായി കണ്ടെത്തണം. ഇവരുടെ വിവരങ്ങള്‍ കോവിന്‍ ആപ്ലിക്കേഷനില്‍ നല്‍കണം. വിതരണ കേന്ദ്രത്തിലേക്ക് ഇവര്‍ നേരിട്ടെത്തി ഡമ്മി വാക്‌സീന്‍ സ്വീകരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും.കേന്ദ്രം നല്‍കിയ മാര്‍ഗനിര്‍ദേശത്തിലേതു പോലെ കാത്തിരിപ്പു മുറി, വാക്‌സീന്‍ വിതരണ മുറി, നിരീക്ഷണ മുറി എന്നിവയടക്കം ഉറപ്പാക്കണം. പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേകം കവാടങ്ങളായിരിക്കും. കേരളവും മഹാരാഷ്ട്രയും തലസ്ഥാന ജില്ലയ്ക്കു പുറത്തുള്ള നഗരങ്ങളിലാകും ഡ്രൈ റണ്‍ നടത്താന്‍ സാധ്യതയെന്നു കേന്ദ്രം അറിയിച്ചു. വാക്‌സീന്‍ വിതരണത്തിനായി ഒരുങ്ങിയ മുഴുവന്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും.

പ്രതിരോധ കുത്തിവയ്പില്‍ അതിനിര്‍ണായകമായ കോവിന്‍ ആപ്പിന്റെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെയും പ്രവര്‍ത്തനം സംസ്ഥാനങ്ങള്‍ക്കു വിലയിരുത്താനുള്ള അവസരം കൂടിയാകും ഇത്. കോവിഡ് വാക്‌സീന്‍ കുത്തിവയ്പ് നടത്താന്‍ രാജ്യത്താകെ 96,000 വാക്‌സിനേറ്റര്‍മാര്‍ക്കു പരിശീലനം നല്‍കി. കോവിഡ് വാക്‌സീന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് 104 എന്ന നമ്പരിലും കോവിഡ് ഹെല്‍പ്‍ലൈൻ നമ്പരായ 1075ലും ബന്ധപ്പെടാവുന്നതാണ്.


മുന്‍ഗണനാ വിഭാഗത്തിലെ 30 കോടി പേര്‍ക്ക് ഓഗസ്റ്റിനു മുന്‍പായി വാക്‌സീന്‍ നല്‍കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും മുന്‍ഗണനാ വിഭാഗക്കാര്‍ക്കു സൗജന്യമായിരിക്കും. കമ്പനികളില്‍നിന്നു വാക്‌സീന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കു കൈമാറും. വ്യക്തികള്‍ക്കു സ്വന്തം നിലയില്‍ വാക്‌സീന്‍ വാങ്ങാന്‍ അല്‍പംകൂടി കാത്തിരിക്കേണ്ടി വരും.സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതിലൂടെയോ വാക്‌സീന്‍ നല്‍കുന്നതിലൂടെയോ ആന്റിബോഡി രൂപപ്പെടുമ്പോഴാണ് ഹേഡ് ഇമ്യൂണിറ്റി ഉണ്ടാകുന്നത്. രണ്ടു രീതിയിലും കൂടുതല്‍ ആളുകള്‍ പ്രതിരോധശേഷി കൈവരിക്കുന്നതോടെ വൈറസ് വ്യാപന സാധ്യത കുറയും; അങ്ങനെ രോഗവ്യാപനവും. കോവിഡ് വാക്‌സീന്‍ നല്‍കുന്നതു പ്രധാനമായും ഈ പരോക്ഷ പ്രതിരോധം ലക്ഷ്യമിട്ടാണ്.

കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെ 12 ഇന രേഖകളില്‍ ഒന്നു മതി വാക്‌സീന്‍ ലഭിക്കാന്‍. അറിയിപ്പുകള്‍ എസ്എംഎസിലൂടെ നല്‍കും. ഫോണില്ലാത്തവരെ നേരിട്ടറിയിക്കും. കോവിഡ് വാക്‌സീന്‍ നിര്‍ബന്ധിതമാക്കില്ലെങ്കിലും എടുക്കുന്നതാണ് ഉചിതമെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു.വാക്‌സീന്‍ വിതരണത്തിന്റെ പരീക്ഷണം ഇന്ത്യ നടത്തിക്കഴിഞ്ഞു. പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 8 ജില്ലകളില്‍ നടത്തിയ ഡ്രൈ റണ്‍ റിഹേഴ്‌സല്‍ വിജയകരമായി. ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്ന വാക്‌സീനുകള്‍ക്കു വേണ്ട താപനിലയും അനുകൂല ഘടകമാണ്. കോവിഷീല്‍ഡ് സാധാരണ റഫ്രിജറേറ്റര്‍ തണുപ്പില്‍ 6 മാസം വരെ കേടുകൂടാതെയിരിക്കും. കേരളവും സജ്ജമായിക്കഴിഞ്ഞു. ഏകദേശം 13,000 വാക്‌സീന്‍ വിതരണ കേന്ദ്രങ്ങളും 7000 വാക്‌സിനേറ്റര്‍മാരും ആരോഗ്യവകുപ്പിനു കീഴിലുണ്ട്. വാക്‌സീന്‍ സംഭരണത്തിനായി 1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളും ഡീപ് ഫ്രീസറുകളും സജ്ജം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (24 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (37 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (42 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (50 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends