പരസ്പരം ആവണവോര്‍ജ്ജ പ്ലാന്റുകളടക്കമുള്ളവയുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്താനും; നടപടി 30 വര്‍ഷമായി നടന്ന് വരുന്ന കീഴ് വഴക്കത്തിന്റെ ഭാഗമായി

ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആവണവോര്‍ജ്ജ പ്ലാന്റുകളടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി . 30 വര്‍ഷമായി നടന്ന് വരുന്ന കീഴ് വഴക്കത്തിന്റെ ഭാഗമായാണ് ഇത് . ആണവ ആക്രമങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും വിലക്കുന്നതിനുള്ള ഉഭയകക്ഷി ക്രമീകരണത്തിന്റെ ഭാഗമാണിത്. ആണവ കേന്ദ്രങ്ങളുടെ പട്ടിക വെള്ളിയാഴ്ച കൈമാറിയ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ന്യൂഡല്‍ഹിയിലേയും ഇസ്ലാമാബാദിലേയും നയതന്ത്ര ചാനലുകള്‍ വഴി ഒരേ സമയം ഇതുചെയ്തുവെന്ന് മന്ത്രാലയം വ്യക്തമാക്കി . കശ്മീര്‍ പ്രശ്‌നത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരതയേയും തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും നയതന്ത്ര ബന്ധം മരവിച്ചുകിടക്കുന്ന ഘട്ടത്തിലാണ് പട്ടിക കൈമാറ്റം എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























