ഒരു കര്‍ഷകന്‍ കൂടി മരിച്ചു; സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി; ഡല്‍ഹിയിലെ ശൈത്യത്തിലും സമരവീര്യം ചോരാതെ കർഷകർ

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്പത് സ്വദേശിയായ ഗാലന്‍ സിങ് തോമര്‍ ആണ് മരിച്ചത്. 70 വയസായിരുന്നു. ഗാലന്‍ സിങ് നവംബര്‍ മുതല്‍ ഗാസിപുര്‍ അതിര്‍ത്തിയില്‍ സമരത്തില്‍ പങ്കാളിയാണ്.
ഇന്ന് രാവിലെയാണ് ഗാലന്‍ സിങ് തോമര്‍ മരിച്ചത്. ഡല്‍ഹിയില്‍ ശൈത്യം കടുത്തിരിക്കുകയാണ്. കടുത്ത ശൈത്യത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. സമരത്തില്‍ പങ്കെടുക്കവേ രക്തസാക്ഷിത്വം വരിച്ചവര്‍ക്കായി സമരഭൂവില്‍ പ്രത്യേക പ്രാര്‍ഥന നടത്തി.
അതേസമയം സമരത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് പുതുവര്‍ഷ ദിനത്തിലും ആവര്‍ത്തിച്ച് കര്‍ഷകര്‍. താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗാരന്റി വേണമെന്നതും വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നതുമാണു പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളെന്നും ഇതു നടപ്പാക്കാതെ പ്രക്ഷോഭം പിന്‍വലിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























