ഇന്ത്യയില്‍നിന്നും യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ജനുവരി എട്ട് മുതല്‍ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ്

ഇന്ത്യയില്‍നിന്നും യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതല്‍ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്.ജനുവരി 23വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങള്‍ വീതമായിരിക്കും സര്‍വീസ് നടത്തുക. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നാകും സര്‍വീസ്.
ജനിക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു വിലക്ക്. പിന്നീട് ഇത് ജനുവരി എട്ട് വരെ നീട്ടുകയായിരുന്നു.യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 29 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























