മധ്യപ്രദേശില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; തന്‍റെ ശരീര ഭാഗങ്ങള്‍ വിറ്റ് വൈദ്യുതി കുടിശ്ശിക തിരിച്ചടക്കാന്‍ മൃതദേഹം സര്‍ക്കാറിന് കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരു കുറിപ്പ്
വൈദ്യുതി വിതരണ കമ്പനി തന്നെ ഉപദ്രവിക്കുകയാണെന്ന് കാണിച്ച് മധ്യപ്രദേശില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മധ്യപ്രദേശ് ഛത്തര്‍പുര്‍ ഗ്രാമത്തിലെ 35 കാരനായ മുനേന്ദ്ര രജപുത് ആണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരു കുറിക്കും ഇദ്ദേഹം എഴുതി വച്ചു. തന്‍റെ ശരീര ഭാഗങ്ങള്‍ വിറ്റ് വൈദ്യുതി കുടിശ്ശിക തിരിച്ചടക്കാന്‍ മൃതദേഹം സര്‍ക്കാറിന് കൈമാറണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
'വന്‍കിട രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും അഴിമതികള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും തന്നെ നടപടിയെടുക്കുന്നില്ല. അവര്‍ വായ്പയെടുക്കുകയാണെങ്കില്‍ തന്നെ തിരിച്ചടക്കാന്‍ മതിയായ സമയം കൊടുക്കുകയും ചെയ്യും. അല്ലെങ്കില്‍ വായ്പ എഴുതിത്തള്ളുന്നു.
എന്നാല്‍, ഒരു ദരിദ്രന്‍ ചെറിയ തുക പോലും എടുക്കുകയാണെങ്കില്‍, എന്തുകൊണ്ടാണ് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ അദ്ദേഹത്തോട് ഒരിക്കല്‍ പോലും ചോദിക്കില്ല. പകരം അവനെ പരസ്യമായി അവനെ അപമാനിക്കുന്നു' - എന്നും മുനേന്ദ്ര രജപുത് ആത്മഹത്യ കുറിപ്പില്‍ എഴുതി.
വൈദ്യുതി വിതരണ കമ്ബനിയായ ഡിസ്കോം അധികൃതര്‍ കുടിശ്ശികയുടെ പേരില്‍ മുനേന്ദ്രയുടെ ഫ്ലാേര്‍ മില്ലും മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് 87,000 രൂപ കുടിശ്ശിക വന്നതിനാണ് ഇവ പിടിച്ചെടുത്തത് എന്നാണ് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha

























