കോവിഡ് വാക്സീൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി...

കോവിഡ്–19നെ പ്രതിരോധിക്കുന്ന വാക്സീൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിൽ മാത്രമായിരിക്കില്ല, രാജ്യത്താകെ വാക്സീൻ സൗജന്യമായിരിക്കും– മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു
കൊവിഡിന്റെ ഏറ്റവും മോശം അവസ്ഥ ഇന്ത്യ മറികടന്നുവെന്ന് ഡോ. ഹര്‍ഷ വര്‍ദ്ധന്‍ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . എന്നാൽ ആളുകൾ സുരക്ഷിതമായി തുടരാൻ കൊവിഡിന്റെ മുൻകരുതലുകൾ പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാൻ മാസ്കുകൾ ധരിക്കുക, കൈ ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ കർശനമായി പിന്തുടരണം എന്നും അദ്ദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha

























