ഇന്ത്യ-യുകെ വിമാന സർവീസ് ജനുവരി 8 മുതൽ

ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ അതി വേഗ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളാണ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കുളള വിമാന സര്‍വീസുകള്‍ ജനുവരി ആറുമുതല്‍ ആരംഭിക്കും. അതേസമയം ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാന സര്‍വീസുകള്‍ ജനുവരി എട്ടുമുതലായിരിക്കും പുനഃരാരംഭിക്കുക.
ഓരോ ആഴ്ചയും 30 സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുക......15 എണ്ണം ഇന്ത്യയില്‍ നിന്നും 15 എണ്ണം യുകെയില്‍ നിന്നും. ......
ജനുവരി 23 വരെ ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് നടത്തൂ. ദില്ലി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമേ സർവീസുകളുണ്ടാകൂ. കൃത്യമായി ഏതെല്ലാം വിമാനങ്ങൾ, എപ്പോഴെല്ലാം സർവീസ് നടത്തുമെന്ന വിവരം വ്യോമയാന അതോറിറ്റി പുറത്തുവിടും എന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുകയും പെരുകുകയുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
https://www.facebook.com/Malayalivartha

























