ആ 'വിലപ്പെട്ട' സമ്മാനം കാമുകിക്ക് നൽകി ; ഞൊടിയിടയിൽ കാമുകനും സൃഹൃത്തും അറസ്റ്റിൽ;അന്തം വിട്ട് പോലീസ്

പ്രണയ പരവശയായി കാമുകനോട് കാമുകി ആവശ്യപ്പെട്ടത് വ്യത്യസ്തമായ ആഗ്രഹം.. രണ്ടും കൽപ്പിച്ച് കാമുകന് നടപ്പിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ടു.... മുന്നും പിന്നും നോക്കാതെ കാമുകിയുടെ ആഗ്രഹം സഫലമാക്കാൻ കാമുകന്റെ അറ്റകൈ പ്രയോഗം. ഒടുവിൽ സമ്മാനവുമായി കാമുകിക്ക് അരികിൽ. താൻ ആഗ്രഹിച്ച സമ്മാനം കിട്ടിയ സന്തോഷത്തിൽ കാമുകൻ. എന്നാൽ സമ്മാനം കിട്ടി നിമിഷങ്ങൾക്കകം കാര്യങ്ങൾ തകിടം മറിഞ്ഞു. സമ്മാനം പോലീസ് എടുത്തോണ്ട് പോയി. സമ്മാനം കൊണ്ടുവന്ന കാമുകനും സുഹൃത്തും അറസ്റ്റിലുമായി. അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ കാമുകി. സംഭവബഹുലമായ കാര്യമാണ് മുംബൈയിൽ സംഭവിച്ചിരിക്കുന്നത്.. കാമുകിയുടെ ഒരു ചെറിയ ആഗ്രഹം സഫലമായി. അതിന് പിന്നാലെ കാമുകനും സുഹൃത്തും അറസ്റ്റിൽ ആവാൻ കാരണം ഇതാണ്... പ്രണയ സമ്മാനമായി കാമുകി ചോദിച്ചത് ഒരു ബൈക്ക്പ്രേ. മ പരവശനായ കാമുകന്‍ ചങ്ങാതിയെയും കൂട്ടിയിറങ്ങി നല്ലൊരു ബൈക്ക് മോഷ്‌ടിച്ചായിരുന്നു കാമുകിയ്‌ക്ക് സമ്മാനിച്ചത് . തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ പിടിയിലായി.
മുംബയ് നഗരത്തിലെ നലസോപ്പാറ വാസിയായ പ്രദീപ് ഉപാദ്ധ്യായയാണ് പൊലീസ് പിടിയിലായത്. ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ പ്രദീപ് സഹായിയെയും കൂട്ടി കാറില്‍ പോയാണ് ബൈക്ക് മോഷ്‌ടിച്ചത്. ഇയാളുടെ സഞ്ചാരവഴി കണ്ടെത്താന്‍ പൊലീസിനെ ഓണ്‍ലൈന്‍ കമ്ബനി സഹായിക്കുകയും ചെയ്തത്തോടെ കാര്യങ്ങൾ എളുപ്പമായി .നഗരത്തിലെ കുരാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെത്തിയ പ്രദീപ് ബൈക്കുമായി കടന്നുകളഞ്ഞു. ശേഷം കുറച്ച് മാറ്റങ്ങളൊക്കെ വരുത്തി കാമുകിയുടെ പേരെല്ലാം സ്‌റ്റൈലായി എഴുതിച്ചേര്‍ത്താണ് ബൈക്ക് സമ്മാനിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ കാറുമായി സ്ഥലത്തെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് പ്രതിയെ മനസ്സിലാക്കിയ പൊലീസ് പ്രദീപിനെയും മോഷണത്തിന് സഹായിച്ച സര്‍വേശ് ഉപാദ്ധ്യായ(19) എന്നിവരെയും പിടികൂടുകയായിരുന്നു. മോഷണം പോയ ബൈക്ക് പ്രദീപിന്റെ കാമുകിയുടെ വീട്ടില്‍ നിന്നും ഞായറാഴ്‌ച കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അത്യന്തം ഞെട്ടിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്.. ഇത്തരത്തിലുള്ള സംഭവങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്.. കാമുകിമാർ ആവശ്യപ്പെടുന്ന വില കൂടിയ സാധനങ്ങൾ അവർക്ക് സമ്മാനിക്കാൻ കഴിയാത്ത കാമുകന്മാർ തെരഞ്ഞെടുക്കുന്ന വഴിയാണ് മോഷണം. എന്നാൽ ആ മോഷണം നടത്തി നിമിഷങ്ങൾക്കകം പിടികൂടിയ എത്രയോ സംഭവങ്ങൾ നേരത്തെയും ഉണ്ടായിരിക്കുന്നു . അക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു സംഭവമാണ് ഇത്. ഏതായാലും കാമുകനും സുഹൃത്തും അറസ്റ്റിലായതോടെ കാമുകി കിളി പോയ മട്ടിലാണ്.
https://www.facebook.com/Malayalivartha

























