ത്രിപുരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസിന്റെ കാറിന് നേരെ ആക്രമണം; ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്; പിജുഷ് ബിശ്വാസിന് പരിക്കേറ്റു

ത്രിപുരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസിന്റെ കാറിന് നേരെ ആക്രമണം. പിജുഷ് ബിശ്വാസിന് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഞായറാഴ്ച രാവിലെ അഗര്‍ത്തലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ബിശാല്‍ഗറില്‍ വച്ചാണ് സംഭവം.
പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പിജുഷ് ബിശ്വാസിന്റെ വാഹനത്തിന്റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സംഘര്‍ഷത്തില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊലീസുകാരനും പരിക്കേറ്റു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പിജുഷ് ബിശ്വാസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും രാഷ്ട്രീയ ആക്രമണമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























