രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫേസ്ബുക്ക് ദുരുപയോഗം ചെയ്തു; ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്ററി കമ്മിറ്റി
ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളോട് നേരിട്ട് ഹാജരാകാന്‍ പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫേസ്ബുക്ക് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചാണ് ഐടി പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നത്.
ഭരണകക്ഷിയായ ബിജെപിക്ക് വേണ്ടി ഫേസ്ബുക്ക് ഇന്ത്യ പ്രവര്‍ത്തിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളുടെ ദുരുദ്ദേശപരമായ ഇടപെടലുകളെ കുറിച്ച് പഠിക്കാനായി പാര്‍ലമെന്ററി സമിതി തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സമിതി രൂപീകരിച്ചത്. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് ഐ ടി പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍. ഈ മാസം 21ന് ഹാജരാകാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha