ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടന്‍... ഉച്ചകോടിയ്ക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന

ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടന്‍. ജൂണ്‍ 11 മുതല്‍ 14 വരെ കോണ്‍വാളിലാണ് നടക്കുന്നത്. ഉച്ചകോടിയ്ക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന.
ബ്രിട്ടീഷ് ഹൈകമ്മീഷന്റെ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്ന് ബ്രിട്ടീഷ് ഹൈകമ്മീഷന്റെ പ്രസ്താവന പറയുന്നു.
മാത്രമല്ല, 'ലോകത്തിന്റെ ഫാര്‍മസി' എന്നാണ് ബ്രിട്ടന്‍ ഇന്ത്യയെ വിശേഷിപ്പിച്ചത്. ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























