കര്‍ഷക സമരവുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

കര്‍ഷക സമരവുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും.
ചര്‍ച്ചയ്ക്കായി നിയോഗിച്ച നാലാംഗ വിദഗ്ദ്ധ സമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോക്ശക്തി വിഭാഗം നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചേക്കും.
പുതിയ കാര്‍ഷിക നിയമത്തെ പിന്തുണക്കുന്നവരായതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം നിഷ്പക്ഷമായിരിക്കില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. വിദഗ്ദ്ധ സമിതിയില്‍ നിലവില്‍ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി, അനില്‍ ഗന്‍വാദ് എന്നിവരാണുള്ളത്. ഭുപീന്ദര്‍ സിംഗ് മാന്‍ സമിതിയില്‍ നിന്ന് പിന്‍മാറിയിരുന്നു.
വിദഗ്ദ്ധസമിതി അംഗങ്ങളുടെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയിലെ ഐ സി എ ആര്‍ സ്ഥിതി ചെയ്യുന്ന പുസ ക്യാമ്ബസില്‍ ചേരും. കര്‍ഷക പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ 21 മുതല്‍ ആരംഭിക്കുമെന്ന് അനില്‍ ഗന്‍വാദ് പറഞ്ഞു. ഇരു വിഭാഗങ്ങളുമായി വെവ്വേറെ സംസാരിച്ച്, കര്‍ഷകരുടേയും കേന്ദ്രത്തിന്റെയും ആശങ്കകള്‍ കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























