റോഡരുകിൽ ഉറങ്ങുകയായിരുന്ന കുടിയേറ്റതൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി; 15പേര്‍ മരിച്ചു

റോഡരുകിൽ ഉറങ്ങുകയായിരുന്ന കുടിയേറ്റതൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി. 15പേര്‍ മരിച്ചതായി റിപ്പോർട്ട്. 18പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. 12പേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇതിൽ പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമെന്നാണ് ലഭ്യമാകുന്ന വിവരം.
സൂറത്തിന് അറുപതുകിലോമീറ്റര്‍ അകലെ കൊസാമ്പ എന്ന ഗ്രാമത്തില്‍ പുലര്‍ച്ചെയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. രാജസ്ഥാനില്‍ നിന്നുളള കുടിയേറ്റതൊഴിലാളികളാണ് ഇത്തരത്തിൽ അപകടത്തില്‍പ്പെട്ടത്. കരിമ്പുമായി എത്തിയ ട്രാക്ടര്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഫുട്പാത്തിനുസമീപത്തായി ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. സംഭവം അന്വേഷിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























