മഹാഭാരത കഥയിലെ പാഞ്ചാലിയെപോലെ യഥാര്‍ത്ഥ ജീവിതത്തിലും ഒരു 'പാഞ്ചാലി'; രാജോ വര്‍മ എന്ന പെണ്‍കുട്ടിയ്ക്ക് അഞ്ച് ഭര്ത്താക്കന്മാർ, നാട്ടിലെ ആചാര പ്രകാരം ഭര്‍ത്താവിന്റെ സഹോദരങ്ങളെ കൂടി വിവാഹം കഴിക്കേണ്ടി വരുന്നു, ഉത്തരേന്ത്യയിലെ ഡെറാഡൂണ്‍ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഇത്
മഹാഭാരത കഥയിലെ പാഞ്ചാലിയെപോലെ യഥാര്‍ത്ഥ ജീവിതത്തിലും ഒരു 'പാഞ്ചാലി' ഉണ്ട് എന്നത് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിക്കും. അഞ്ച് ഭര്ത്താക്കന്മാരാണ് ഒരു പെണ്‍കുട്ടിക്കുള്ളത്. ഉത്തരേന്ത്യയിലെ ഡെറാഡൂണ്‍ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സംഭവം. രാജോ വര്‍മ്മ എന്ന പെണ്‍കുട്ടി താമസിക്കുന്നത് ഇവിടെയാണ്. ഈ നാടിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എക്കാലവും ഓരോ തലമുറയും പിന്തുടർന്ന് വരുകയാണ്. 21 വയസ്സ് ഉള്ള രാജോ വര്‍മ എന്ന പെണ്‍കുട്ടിയ്ക്ക് നിലവിൽ അഞ്ച് ഭര്ത്താക്കന്മാരാണുള്ളത്. പെണ്‍കുട്ടി 24 വയസുള്ള ഗുഡ്ഡുവിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ നാട്ടിലെ ആചാര പ്രകാരം ഭര്‍ത്താവിന്റെ സഹോദരങ്ങളെ കൂടി വിവാഹം കഴിക്കേണ്ടി വന്നു.
അതോടൊപ്പം തന്നെ ആദ്യ വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിന് ശേഷം രാജോ മറ്റു സഹോദരങ്ങളെയും വിവാഹം ചെയ്യുകയായിരുന്നു .ഉത്തരേന്ത്യയിലെ ഡെറാഡൂണ്‍ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ ആണ് ഈ ആചാരം നിലനിൽക്കുന്നത്. അമ്പരപ്പിക്കുന്ന ഈ ആചാരം ഇന്നും ഈ ഗ്രാമത്തില്‍ നിലനിൽപ്പുണ്ട്. ഭര്‍ത്താവിനെ വിവാഹം കഴിക്കുന്ന യുവതി ഭര്‍ത്താവിന് എത്ര സഹോദരന്മാര് ഉണ്ടോ അവരെയും വിവാഹം കഴിക്കണംഎന്നതാണ് ആചാരം. എല്ലാ ഭര്ത്താക്കന്മാരേയും തുല്യമായി സ്നേഹിക്കുകയും വേണം. ഇത്തരത്തില്‍ വിവാഹം ചെയ്താല്‍ സമ്പല്‍ സമൃദി ഉണ്ടാവും എന്നാണ് ഇവിടെയുള്ള വിശ്വാസം.
https://www.facebook.com/Malayalivartha