കനത്ത മൂടല്‍മഞ്ഞ്..... പശ്ചിമ ബംഗാളില്‍ വാഹനാപകടത്തില്‍ പതിമൂന്ന് മരണം, വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്, പതിനെട്ടോളം പേര്‍ക്ക് പരിക്ക്

കനത്ത മൂടല്‍മഞ്ഞ്..... പശ്ചിമ ബംഗാളില്‍ വാഹനാപകടത്തില്‍ പതിമൂന്ന് മരണം, പതിനെട്ടോളം പേര്‍ക്ക് പരിക്ക്. ജല്‍പായ്ഗുരി ജില്ലയിലെ ധൂപുഗുരി നഗരത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ചുരഭന്ദര്‍ ലാല്‍ സ്‌കൂളില്‍ നിന്ന് ധുപ്ഗുരിയിലേക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് ദേശീയപാതയിലെ ജല്‍ദാക പാലത്തിന് സമീപം അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ആറ് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ പതിമൂന്ന് പേര്‍ മരിച്ചതായി ജല്‍പായ്ഗുരി സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.ഒരു ട്രക്കുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ട്രക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന കാറുമായും കൂട്ടിയിടിച്ചു.
മുടല്‍ മഞ്ഞിനെത്തുടര്‍ന്ന് നേരെ വന്ന ട്രക്ക് ബസ് ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha
























