കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം...
കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് വാഹനാപകടത്തില്‍ മലയാളി യുവാവ് സുഹൃത്തിനൊപ്പം ബൈക്കില്‍ വരവേ കാറുമായി കൂട്ടിയിടിച്ച് മരിച്ചു. എംഎസ്എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സല്മാന് ഹാരിസ് (22) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു അപകടം നടന്നത്.
സല്‍മാനും സുഹൃത്ത് സഹലും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സഹല്‍ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കും.വൈത്തിരി ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ മുഹമ്മദ് ഷമീര്‍-ഹസീന ദമ്പതികളുടെ മകനാണ് സല്മാന്.
ബിരുദപഠനത്തിനുശേഷം ബംഗളൂരുവില്‍ ജോലിക്കുപോയ സല്മാന് സുഹൃത്തിനൊപ്പം വയനാട്ടിലേക്കു വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha