തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; തൃണമൂല്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യ ബിജെപിയില്‍ ചേർന്നു; അരിന്ദം ബിജെപി അംഗത്വം സ്വീകരിച്ചത് ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മറ്റൊരു തൃണമൂല്‍ എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു.
നാദിയയിലെ സാന്തിപൂര് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ അരിന്ദം ഭട്ടാചാര്യയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ എത്തിയ അരിന്ദം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ബുധനാഴ്ച ഉച്ചയോടെ ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
https://www.facebook.com/Malayalivartha