അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി വി.ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ശശികലയെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിരീക്ഷണത്തില്‍ ആയിരുന്നു ശശികല. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയില്‍ മോചനം ഈ മാസം 27നുണ്ടാകുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha