പണമില്ലെന്ന പേരില്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാതിരിക്കാനാവില്ല; ശമ്പളം ലഭിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളുടെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി

ശമ്പളം ലഭിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളുടെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി. പണമില്ലെന്ന പേരില്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാതിരിക്കാനാവില്ല. ശമ്പവും പെന്‍ഷനും നിഷേധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലൂടെ ഉറപ്പ് നല്കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഫണ്ട് ലഭ്യമായില്ലെന്ന പേരില്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നത് തടഞ്ഞ ഈസ്റ്റ്, നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷനുകള്ക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ വിപിന്‍ സംഘി, രേഖാ പാലി എന്നിവരുടെ ഉത്തരവ്. കോവിഡ് മഹാമാരിയുടെ കാലത്ത് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു ജീവനക്കാരുടേതുമാണ് ശമ്പളവും പെന്‍ഷനും മുടങ്ങിയത്.
പണമില്ലെന്ന കോര്‍പ്പറേഷനുകളുടെ വാദഗതി സ്വീകാര്യമല്ല. ശമ്പളവും വേതനവും ലഭിക്കാതിരിക്കുന്നത് പൗരന്റെ ജീവിത നിലവാരത്തെ നേരിട്ടു ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, കോര്‍പ്പറേഷന്റെ മറ്റ് ചെലവു വിവരങ്ങള്‍ ഹാജാരാക്കാന്‍ നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha

























