ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്രിട്ടൺ ; ഇന്ത്യയിൽനിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം; തീരുമാനമറിയിച്ച് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക്

ഒടുവിൽ ഇന്ത്യയും റെഡ് ലിസ്റ്റിൽ. ബ്രിട്ടണിലേക്ക് പറക്കാൻ ഒരുങ്ങിയവരുടെ ശ്രദ്ധയ്ക്ക്!കോവിഡ് കാരണം ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടൻ. ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി മണിക്കൂറുകൾക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി.
നേരത്തെ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിൽ 103 പേരിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
യു.കെ./അയർലൻഡ് പൗരന്മാർ ഒഴികെയുള്ളവർക്ക് ഇന്ത്യയിൽനിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്നും ഹാൻകോക്ക് കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്ന് ബ്രിട്ടനിലെത്തുന്ന യു.കെ./ അയർലൻഡ് പൗരന്മാർ പത്തുദിവസം സർക്കാർ അംഗീകൃത ഹോട്ടലുകളിൽ ക്വാറന്റീനിൽ കഴിയണം. ഇതിന് പണം നൽകുകയും വേണം.
ഇന്ത്യയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു. 12 ദിവസത്തിനുള്ളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയായി. മാത്രമല്ല ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ് ആരോഗ്യ വകുപ്പ് നിർദേശിക്കുകയും ചെയ്തു.
പൂർണ്ണമായും വാക്സിനേഷൻ നടത്തിയവർക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകട സാധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൺ ആൻഡ് പ്രിവൻഷൻ അറിയിക്കുകയും ചെയ്തു.
ഇന്ത്യയിലേക്ക് പോകുന്നതിന് നിർബന്ധിതമായ സാഹചര്യമുള്ളവർ യാത്രയ്ക്ക് മുമ്പ് പൂർണമായും വാക്സിനേഷൻ നടത്തണമെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























