ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സന്നദ്ധമായി ക്ഷേത്രങ്ങളും രംഗത്ത്

ഇന്ത്യ എപ്പോഴും അങ്ങനെയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഒന്നിച്ചിറങ്ങും. ഇപ്പോഴിതാ വിശ്വാസവു കരുത്തും കൈതാങ്ങാകുന്ന ഇന്ത്യയിലേയ്ക്ക് ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഗുജറാത്തില്‍ അടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സന്നദ്ധമായി ക്ഷേത്രങ്ങളും രംഗത്ത്.
വടക്കേ ഇന്ത്യയില്‍ നിരവധി ക്ഷേത്രങ്ങള്‍ ഇതിനകം കോവിഡ് ചികിത്സ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ഗുജറാത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ വഡോദരയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രം ഇപ്പോള്‍ എല്ലാ വിധ സൗകര്യങ്ങളുമുള്ള താത്കാലിക ആശുപത്രിയായി മാറിയിരിക്കുകയാണ്. കോവിഡ് കെയര്‍ സെന്ററില്‍ 500 കിടക്കകള്‍, ഓക്സിജന്‍ സൗകര്യങ്ങളായ ലിക്വിഡ് ഓക്സിജന്‍ ടാങ്കുകള്‍, പൈപ്പ്ഡ് ഓക്സിജന്‍ ലൈനുകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജീകരിച്ചു.
ഏപ്രില്‍ 13 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ ഇതുവരെ 45 കോവിഡ് രോഗികളെ അടുത്തുള്ള ആശുപത്രിയില്‍ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഫാനുകള്‍ക്കും എയര്‍ കൂളറുകള്‍ക്കും പുറമെ ഐസിയു റൂമുകള്‍ ഉള്‍പ്പെടെയുള്ള ഓക്സിജനും വെന്റിലേറ്ററുകളും ഞങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ 300 കിടക്കകള്‍ പ്രവര്‍ത്തിക്കുന്നു, 200 എണ്ണം ഉടന്‍ ചേര്‍ക്കുമെന്നും ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിലെ ഗ്യാന്‍ വത്സല്‍ സ്വാമി വ്യക്തമാക്കി.
തീര്‍ന്നില്ല ജമ്മുകശ്മീരിലെ പൊതു സേവന രംഗത്ത് സഹായം എത്തിക്കാനുള്ള സൈന്യത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. വടക്കന്‍ കശ്മീരിന്റെ ഭാഗമായ ബാരമുള്ള ഭാഗത്തെ ജനങ്ങള്‍ക്കാണ് സൈനിക ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ള സംഘത്തിന്റെ സേവനം ഉള്‍പ്രദേശങ്ങളിലുള്‍പ്പടെ നല്‍കിക്കൊണ്ടിരിക്കുന്നത്. സേനയുടെ ദാഗര്‍ ഡിവിഷനാണ് വൈദ്യപരിശോധനകളും മരുന്ന് വിതരണവും ചെയ്യുന്ന ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
സദ്ഭാവനാ വൈദ്യസഹായ ക്യാമ്പുകളെന്നാണ് പേരിട്ടിരിക്കുന്നത്. സൈന്യം നല്‍കുന്ന സേവനങ്ങള്‍ക്ക് റോട്ടറിക്ലബ്ബുകള്‍, ബോര്‍ഡര്‍ലെസ് ഫൗണ്ടേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹായവും ലഭിക്കുന്നുണ്ട്.
സാധാരണക്കാരനൊരു സാന്ത്വന സ്പര്‍ശം എന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പരിപാടികളെ വിശേഷിപ്പിക്കുന്നത്. ഗര്‍ഭിണികളായവര്‍, പ്രായമേറിയവര്‍, കണ്ണിനസുഖമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകം ക്യാമ്പുകളും സൈന്യം നടത്തിവരികയാണ്. ഒരേ കേന്ദ്രത്തില്‍ തന്നെ വ്യത്യസ്തരോഗ നിര്‍ണ്ണയങ്ങള്‍ക്കുള്ള സംവിധാനമാണ് സൈന്യം ഒരുക്കുന്നത്.
634 പേര്‍ വരെ ഒരു ദിവസം ചികിത്സ തേടിയ ക്യാമ്പുകള്‍ ജനങ്ങളുടെ വലിയ പങ്കാളിത്തമാണ് കാണിക്കുന്നതെന്ന് സേനാംഗങ്ങള്‍ അറിയിച്ചു. ഒരേ പട്ടണത്തില്‍ നാലിലേറെ സ്ഥലത്ത് നടത്തുന്നതിനാല്‍ ജനങ്ങള്‍ക്ക് അധികം യാത്ര ചെയ്യേണ്ടിവരുന്നില്ലെന്ന ഗുണവുമുണ്ട്.
https://www.facebook.com/Malayalivartha


























