പതിനെട്ട് വയസ് തികഞ്ഞവർക്ക് കോവിഡ് വാക്സിൻ! എങ്ങനെയാണ് ലഭ്യമാകുന്നത്... ഈ അഞ്ചു കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി

രാജ്യത്ത് കോവിഡ് ശക്തമായികൊണ്ടിരിക്കുകയാണ് കോവിഡ് വാക്സിൻ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. വിദേശ വാക്സിനുകള്‍ക്ക് ഇന്ത്യയിൽ വിതരണം നടത്താനുള്ള നടപടികള്‍ ലളിതമാക്കിയതിനു പിന്നാലെ 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും മെയ് ഒന്ന് മുതൽ വാക്സിൻ നല്‍കിത്തുടങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്.
എന്നാൽ കേരളത്തിലടക്കം വാക്സിൻ ലഭ്യതയിൽ വലിയ കുറവുണ്ടാകുന്ന സാഹചര്യത്തിൽ കോടിക്കണക്കിന് ആളുകള്‍ക്ക് വാക്സിൻ എത്തിക്കാൻ സങ്കീര്‍ണമായ നടപടികള്‍ക്കാണ് മൂന്നാം ഘട്ടത്തിൽ കേന്ദ്രം മുൻ കൈ എടുത്തിരിക്കുന്നത്.
വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാക്സിനുകളുടെ വിതരണത്തിൽ നിരവധി നിബന്ധനകളും ചട്ടങ്ങളുമാണ്ട്. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുമ്പോള്‍ അൻപതു ശതമാനം വാക്സിൻ കേന്ദ്രസര്‍ക്കാരിന് നീക്കിവെക്കേണ്ടതില്ല.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്സിൻ വിതരണം ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷൻ സൗജന്യമായിരിക്കും. ആദ്യഡോസ് സ്വീകരിച്ച എല്ലാ മുൻഗണനാ വിഭാഗക്കാര്‍ക്കും ഇത്തരത്തിൽ രണ്ടാം ഡോസ് നല്‍കും.
കൂടാതെ 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിൻ ലഭിക്കും. ഇവര്‍ക്ക് മുൻഗണന ലഭിക്കുന്ന തരത്തിലായിരിക്കും വാക്സിൻ വിതരണം ഏകോപിപ്പിക്കുക. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.
രാജ്യത്ത് വിതരണം ചെയ്യുന്ന എല്ലാ കൊവിഡ് 19 വാക്സിനുകളുടെയും ലഭ്യതയും വിലയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. മുഴുവൻ വാക്സിനേഷൻ പ്രക്രിയയും കൊവിൻ പ്ലാറ്റ്ഫോം വഴിയായിരിക്കും ഏകോപിപ്പിക്കുക.
നിലവിൽ വാക്സിനേഷൻ നടത്താൻ നല്‍കിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും തുടര്‍ന്നും പാലിക്കുകയും ചെയ്യണം. എന്നാൽ വിദേശത്ത് വികസിപ്പിച്ച കൂടുതൽ വാക്സിനുകള്‍ ഇന്ത്യയിൽ വിതരണം ചെയ്യാൻ മൂന്നോ നാലോ മാസം കൂടി വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























