രാഹുൽഗാന്ധിക്ക് കോവിഡ് സ്ഥിതീകരിച്ചു; നേരിയ രോഗ ലക്ഷണം, താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അറിയിച്ചു: രോഗവിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണത്തെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴായിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ഡൽഹിയിലെ വസതിയിലാണ്.
കഴിഞ്ഞദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ചെറിയ പനി ഒഴിച്ച് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊ രോഗ ലക്ഷണങ്ങളോ മൻമോഹൻ സിങിനില്ലെന്ന് ഡോക്ടമാർ അറിയിച്ചു.
പനിയെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് 88കാരനായ മുൻ പ്രധാനമന്ത്രിക്ക് കോവിഡ് (COVID 19) പോസിറ്റീവ് ആണെന്ന് അറിയുന്നത്.
https://www.facebook.com/Malayalivartha


























