രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ... കൊറോണ വാക്‌സിൻ നിർമ്മാണ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികൾക്കാണ് 4500 കോടി രൂപ ധനസഹായം നൽകുന്നത്

കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ് വീണ്ടും ഉറപ്പായിരിക്കുകയാണ് . മഹാമാരി അനുദിനം പടരുന്നത് കാരണം
കോവിഡ് കണക്കുകളിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത് .രാജ്യത്ത് കോവിഡ്
രോഗികൾ മൂന്നുലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാ
ജനങ്ങൾക്കും വാക്സിൻ ഉറപ്പുവരുത്താൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ..
മെയ് ഒന്നു മുതൽ അതിനു തുടക്കം കുറിക്കാനിരിക്കെ രാജ്യത്ത് വാക്സിൻ ക്ഷാമം വലിയ വെല്ലുവിളിയാണ്
ഉയർത്തുന്നത് .ഈ ഘട്ടത്തിൽ വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ എല്ലാ സഹായവും നിർമ്മാണ കമ്പനികൾക്ക് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം .നിലവിൽ വാക്സിൻ നിർമ്മണത്തിനു
ആവശ്യമായ സാമഗ്രികൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യാൻ കഴിയാത്ത സന്ദർഭത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത് .
കൊറോണ വാക്‌സിൻ നിർമ്മാണ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികൾക്കാനു ധനസഹായം നൽകുക. അഡ്വാൻസ് തുകയായി 4500 കോടി രൂപ നൽകാനാണ് തീരുമാനം. സാമ്പത്തിക സഹായത്തിനായി വാക്‌സിൻ നിർമ്മാണ കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇത് വാക്സിൻ നിർമ്മാണത്തിനും കോവിഡ് പ്രതിരോധത്തിനും കരുത്തേകുന്ന കാര്യം തന്നെയാണ് .പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെകിന് 1567 കോടി രൂപയുമാകും അഡ്വാൻസ് തുകയായി നൽകുക. ബാങ്ക് ഗ്യാരണ്ടി ഇല്ലാതെയാണ് സർക്കാർ ധനസഹായം നൽകുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വിശദമായ അവലോകനം നടത്തിയ ശേഷമാണ് തീരുമാനം.
ഇതോടെ ജൂൺ മാസം മുതൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് 200 മില്യൺ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ. ജൂലായ് മാസത്തോടെ ഭാരത് ബയോടെക്ക് 90 മില്യൺ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യും.മെയ് 1 മുതൽ രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ കുത്തിവെപ്പ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
നിലവിൽ കൊറോണ വാക്‌സിന്റെ ആവശ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉൽപാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ മാസത്തോടെ പ്രതിമാസം രാജ്യത്ത് 100 മില്യൺ വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























