ഫ്രാൻസുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും പുതിയ തലങ്ങളിലേക്ക് നീക്കാനുമായി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ ഫ്രാൻസിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു

ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കേണ്ട അനിവാര്യത വിളിച്ചോതുന്ന നീക്കമാണ് പ്രതിരോധ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത് .ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കുവാൻ ആവശ്യമുള്ള നീക്കങ്ങൾ സംയുക്തമായി സൈനിക തലത്തിൽ നടത്തി വരികയാണ് .
പ്രതിരോധ മേഖലയിൽ വ്യോമസേനയുടെ കരുത്താണ് ഫ്രാൻസുമായി ബന്ധപ്പെട്ട സഹകരണത്തിൽ ഏറ്റവും ശ്രദ്ധേയം.അതിനാൽ തന്നെ ഫ്രാൻസുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും പുതിയ തലങ്ങളിലേക്ക് നീക്കാനുമായിട്ട് ഇന്ത്യയുടെ വ്യോമസേന നേരിട്ട് നീക്കങ്ങൾ നടത്തി വരികയാണ് .ഇന്ത്യൻ വ്യോമസേനാ മേധാവി ഫ്രാൻസിലേക്കുള്ള ഔദ്യോഗിക സന്ദർശന ത്തിന് പുറപ്പെട്ടത് അതിന്റെ ഭാഗമായി തന്നെയാണ് .
എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയയാണ് ഫ്രാൻസിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടത്. ഫ്രഞ്ച് സൈനിക മേധാവി ജനറൽ ഫിലിപ്പെ ലാവിഗ്നെയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.ഫ്രാൻസ് സുരക്ഷാ സമിതിയിലെ സ്ഥിര അംഗം എന്ന തരത്തിലും ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .
ഭീകരതയ്ക് എതിരെ കർശന നിലപാട് എടുക്കുന്ന രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയ്ക്ക് പല അന്തർദ്ദേശീയ കാര്യങ്ങളിലും പിന്തുണ നൽകി വരുന്നത് .പാകിസ്ഥാന്റെ വർഗീയ നടപടികളെ ചെറുത്ത് തോല്പിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തുന്ന നീക്കങ്ങളും ഇന്ത്യയ്ക്ക് മുതൽകൂട്ടായി വരികയാണ് .ഈ മാസം 23 വരെയാണ് വ്യോമസേനാ മേധാവിയുടെ സന്ദർശനം.
ഇരുരാജ്യങ്ങളിലെയും വ്യോമസേനകൾ തമ്മിലുളള സഹകരണം കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഫ്രാൻസിലെ മുതിർന്ന സൈനിക നേതൃത്വവുമായി ബദൗരിയ കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.
അതിനോടൊപ്പം തന്നെ ഫ്രാൻസിൽ നിന്ന് സ്വന്തമാക്കിയ റാഫേലിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ആകാശ കരുത്ത് പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്ര ഏറെ പ്രാധാന്യത്തോടെയാണ് പ്രതിരോധ മന്ത്രാലയം കാണുന്നത്. ഫ്രാൻസിന്റെ വ്യോമസേനാ വിഭാഗവുമായും സൈനിക ഉദ്യോഗസ്ഥരുമായും ബദൗരിയ കൂടിക്കാഴ്ച നടത്തുമെന്നും വ്യോമസേന അറിയിച്ചു.
https://www.facebook.com/Malayalivartha


























