കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ സംബന്ധിച്ച് അടുത്ത മൂന്നാഴ്ച നിര്‍ണായകം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

കോവിഡ് പ്രതിരോധത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത മൂന്നാഴ്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കോവിഡ് അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശങ്ങള്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കല്‍, കണ്ടൈന്‍മെന്‍റ് സോണുകള്‍ തിരിക്കല്‍ എന്നിവക്ക് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് നിര്‍ദേശം.
നേരത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ നീതി ആയോഗ് അംഗം വി.കെ പോളും പങ്കെടുത്തിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടുകയാണ് കോവിഡ് പ്രതിരോധത്തിനായി കേന്ദ്രഭരണ പ്രദേശങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടതെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























