കോവിഡ് വ്യാപനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച രാത്രി 8.45നാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്സിന് നിര്‍മാതാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംസാരിച്ചിരുന്നു. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന് നല്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. ഇതിന് പിന്നാലെയാണ് അഭിസംബോധന ചെയ്യാനുള്ള തീരുമാനം.
https://www.facebook.com/Malayalivartha


























