കേന്ദ്ര സര്‍ക്കാറിനോട് ഒക്‌സിജന്‍ എത്തിക്കാന്‍ ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ഒക്‌സിജന്‍ എത്തിക്കാന്‍ വീണ്ടും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തലസ്ഥാനത്ത് മെഡിക്കല്‍ ആവശ്യത്തിനുള്ള ഒക്‌സിജന് വന്‍ ക്ഷാമം നേരിടുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് കെജ്രിവാള്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും കെജ്രിവാള്‍ ഈ ആവശ്യം ഉന്നയിച്ചു. അതേസമയം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ആശുപത്രികളില്‍ നിന്നും ഒക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അടിയന്തര സന്ദേശങ്ങള്‍ വരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ ഒക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രശ്‌നവും ഇല്ലെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തന്നെ ഒക്‌സിജന്‍ ക്ഷാമം പ്രശ്‌നം ഉയര്‍ത്തുന്നത് എന്നതാണ് ശ്രദ്ധേയം.
https://www.facebook.com/Malayalivartha


























