ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതിയല്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി തള്ളി

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതി അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 'അൗര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ഗനൈസേഷന്‍ ഒഫ് പീപ്പിള്‍' എന്ന സംഘടനയാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
അതീവ ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തില്‍ പതിനൊന്നാം ശമ്ബള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുത് എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ശമ്ബള കമ്മീഷന്റെ റിപ്പോര്‍ട്ട് കേവലം ശുപാര്‍ശ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ശുപാര്‍ശ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് കഴിയില്ല. സാമ്ബത്തിക സ്ഥിതി കണക്കിലെടുത്ത് ശമ്ബള വര്‍ദ്ധനവ് പെന്‍ഷന്‍ മുതലായ വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
എസ്.എ. ബോബ്ഡയെക്കൂടാതെ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരാണ് ബെഞ്ചില്‍ ഉണ്ടായിരുന്നത്. ശമ്ബള, പെന്‍ഷന്‍ വര്‍ദ്ധനവുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് 'അൗര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ഗനൈസേഷന്‍ ഒഫ് പീപ്പിള്‍' നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു.
https://www.facebook.com/Malayalivartha


























