Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മമതയുടെ കാല്‍ എന്നു ശരിയാകും.... ശരിക്കും മതമാ ബാനര്‍ജിയുടെ കാലില്‍ എന്താണ് പരിക്ക്...

21 APRIL 2021 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

പ്ലാസ്റ്ററില്‍ പൊതിഞ്ഞ കാലുമായി വീല്‍ ചെയറില്‍ മമത ബംഗാളിലുടനീളം പ്രചാരണം തുടങ്ങിയിട്ട് 40 ദിവസം പിന്നിടുന്നു. 40 ദിവസമായിട്ടും എടുത്തു മാറ്റാന്‍ പറ്റാത്ത എന്തു പരിക്കാണ് മമതയുടെ കാലിനുള്ളതെന്നാണ് ബിജെപിയുടെ ചോദ്യം. ഒടിഞ്ഞ കാലും കഠിന വേദനയും സഹിച്ച് പ്രചാരണം നടത്തുന്ന ദീതിയ്ക്കു മുന്നിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആള്‍ക്കൂട്ടം ബിജെപിയുടെ സമാധാനം കെടുത്തുന്നു.

പലപ്പോഴും വീല്‍ചെയറില്‍ മതയെ എടുത്തു വേദിയിലേക്കു കയറ്റുന്ന കാഴ്ച ബംഗാള്‍ ജനതയില്‍ നേരിയ സഹതാപമുളവാക്കുന്നുമുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും 60 യോഗങ്ങളിലും 40 റോഡ് ഷോകളിലും പങ്കെടുത്തിട്ടും മമതയുടെ ഒടിഞ്ഞ കാലിന് അനുകൂലമാണോ ജനവികാരം എന്നതാണ് ഇനി അറിയാനുള്ളത്.

മമതയുടെ കാലിന് ഒടിവോ പൊട്ടലോ സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. കാല്‍ ഉളുക്കിയാല്‍ 40 ദിവസം പ്ലാസ്റ്ററിലും വീല്‍ചെയറിലും നീങ്ങണമോ ബിജെപിക്കാരുടെ എന്നതാണ് ചോദ്യം. എന്തായാലും പശ്ചിമ ബംഗാളില്‍ 29ന് ഇലക്ഷന്‍ തീരും വരെ മമത പ്ലാസ്റ്ററിലും വീല്‍ചെയറിലും നീങ്ങുമെന്നതില്‍ രണ്ടു പക്ഷം വേണ്ട. മേയ് രണ്ടിന് വോട്ടെണ്ണി മൂന്നാമൂഴവും ഭരണം പിടിച്ചാല്‍ മമത ബിജെപിയെ ഞെട്ടിക്കും. അതല്ലെങ്കില്‍ സംഹാരദുര്‍ഗയായി ദീദി ബംഗാളില്‍ ഉറഞ്ഞുതുള്ളും.


ആയിരങ്ങള്‍ തിങ്ങിക്കൂടുന്ന പ്രചാരണ യോഗങ്ങളില്‍ മമത അവരുടെ കാല്‍ പ്രദര്‍ശിപ്പിച്ച് മാന്യതക്കേടു കാണിക്കുന്നതായാണ് ഈയിടെയായി ബിജെപിയുടെ ആരോപണം. കാലുകള്‍ പ്രദര്‍ശിപ്പിച്ച മമത ബാനര്‍ജി ബംഗാള്‍ സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ ആക്ഷേപം.


പശ്ചിമ ബംഗാളില്‍ നമ്മുടെ അമ്മമാരും സഹോദരിമാരും സാരി ധരിക്കാറുണ്ട്. സാരി മാന്യതയുടെ ചിഹ്നമാണ്. അതുകൊണ്ടു തന്നെ പൊതുസമൂഹത്തിനിടയില്‍ സാരി ധരിച്ച് ആരും മനപൂര്‍വ്വം തന്റെ കാലുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ക്ക് പോലും ഇതിഷ്ടമല്ല. ഇത് ബംഗാള്‍ സംസ്‌കാരത്തിന് ചേര്‍ന്നതന്നും ദിലിപ് ഘോഷ് പറഞ്ഞു.


കാല്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് നടക്കട്ടെയെന്ന ഘോഷിന്റെ പരാമര്‍ശത്തില്‍ പ്രതിക്ഷേധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ കടുത്ത ഭാഷയിലാണ് ഈ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.

ബംഗാളിലെ ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് ചോദിക്കുകയാണ്, മമതാ ദീദി എന്തിനാണ് സാരി ഉടുക്കുന്നത്, കാലുകള്‍ വേണ്ടപോലെ കാണാന്‍ നല്ലത് ബര്‍മുഡ ആണല്ലോ എന്ന്. ഇത്തരത്തില്‍ ലൈംഗിക ദാരിദ്ര്യമുള്ള ആഭാസന്മാരാണോ ബംഗാളിലെ ഭരണം പിടിച്ചെടുക്കാന്‍ നോക്കുന്നതെന്നായണ് തൃണമൂലിന്റെ വനിതാ നേത് മഹുവാ മൊയ്ത്ര തിരിച്ചടിക്കുന്നത്.


മാര്‍ച്ച് 10 ന് നന്ദിഗ്രാമില്‍ വെച്ചാണ് പത്രികാസമര്‍പ്പണ വേളയില്‍ മമതയുടെ ഇടത്തെ കാലിന് പരിക്കേറ്റത്. കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ നാലോ അഞ്ചോ പേര്‍ പിന്നില്‍നിന്നു തള്ളിയെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു. നീരുവച്ച കാല്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു. ഹല്‍ദിയ സബ് ഡിവിഷനല്‍ ഓഫിസില്‍ പത്രിക നല്‍കിയ ശേഷം മമത നന്ദിഗ്രാമില്‍ പദയാത്ര നടത്തുകയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

റെയപാരയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം കൊല്‍ക്കത്തയില്‍ ആശുപത്രിയില്‍ കഴിഞ്ഞ മതതയെ സന്ദര്‍ശിക്കാന്‍ ബിജെപി അനുഭാവിയായ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ അന്നു രാത്രി ആശുപത്രിയിലെത്തിയിരുന്നു. ഗവര്‍ണര്‍ എത്തിയപ്പോള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു.


തെരെഞ്ഞെടുപ്പ് റാലികളില്‍ നിലവില്‍ പരിക്കു പറ്റിയ കാലുമായാണ് ഇതുവരെ മമത ബാനര്‍ജി യുടെ പ്രചാരണം. ഒരു പരിധി വരെ മതതയ്ക്ക് സ്ത്രീസമൂഹത്തിന്റെ വോട്ടു ലഭിക്കാന്‍ ഈ പ്ലാസ്റ്ററും വീല്‍ചെയറും ഇടയാക്കുന്നതാണ് ബിജെപിയെ ചൊടിപ്പിക്കുന്നത്. കാറിന്റെ ഡോര്‍ അടയ്ക്കുമ്പോഴാണ് മമതയുടെ കാലിന് പരിക്ക് പറ്റിയതെന്നും സഹതാപം പിടിച്ചു പറ്റാനാണ് ഈ നാടമെന്നും ബിജെപി ആരോപിക്കുന്നു.

അപകടം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മമത ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയിറങ്ങി വീല്‍ചെയറിലാണ് തെരെഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ പ്രത്യക്ഷപ്പെട്ടത്. ശരീരത്തിന്റെ വേദനയേക്കാള്‍ ജനങ്ങളുടെ വേദന എനിക്കു മനസ്സിലാകും. മണ്ണിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നമ്മള്‍ ഏറെ സഹിച്ചു. ഇനിയും സഹിക്കും. പക്ഷേ, ഭീരുത്വത്തോടു തോല്‍ക്കില്ലെന്നാണ് ബിജെപിക്കെതിരെ മമത പറയുന്നത്.


എന്നാല്‍, കൈവിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ജനപിന്തുണയെ ഇല്ലാത്ത അപകടം നടന്നു എന്ന് അഭിനയിച്ച്, ജനങ്ങളില്‍ സഹതാപ തരംഗം ഉണ്ടാക്കി തിരിച്ചുപിടിക്കാനുള്ള അവസാന പരിശ്രമമാണ് മമത നടത്തുന്നത് എന്നാണ് ബിജെപി ബംഗാള്‍ ഘടകം പറയുന്നത്. മമതയുടെ ചികിത്സയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ബിജെപി നേതാക്കള്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends