ഓക്സിജൻ ടാങ്ക് ലീക്കായി; മഹാരാഷ്ട്രയിൽ ഓക്സിജൻ കിട്ടാതെ 22 രോഗികൾ മരിച്ചു

മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്കര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്രാണവായുകിട്ടാതെ 22 രോഗികള്‍ മരണപെട്ടു. നാസിക്കിലെ സാക്കിര്‍ ഹുസൈന് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ടാങ്കര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്.
അരമണിക്കൂറോളം ഓക്സിജന്‍ വിതരണം നിലച്ചതോടെ രോഗികള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുകയായിരുന്നു. വെന്റിലേറ്ററിലുള്ള കോവിഡ് രോഗി കളാണ്മരണപ്പെട്ടത്.
കോവിഡ് ആശുപത്രിയായി വേര്‍തിരിച്ച ആശുപത്രിയില്‍ വെന്റിലേറ്ററില്‍ 150 രോഗികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 31 പേരെ അടിയന്തരമായി മറ്റ് ആശുപത്രികളിലേക്ക്മാറ്റുകയായിരുന്നു.
ആശുപത്രിയിലേക്ക് ഓക്സിജന്‍ കൊണ്ടുവന്ന ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്. ഇതോടെ പ്രദേശമാകെ വെളുത്ത പുകയാല്‍ മൂടി. വാതകം സമീപ പ്രദേശങ്ങ ളിലേക്ക് പടര്‍ന്നതും ആശങ്കയ്ക്കു വഴിവച്ചു. ഫയര്‍ഫോഴ്സ് എത്തി ചോര്‍ച്ച അടച്ചു.
അതേസമയം, ഇന്ത്യയില്‍ ഇന്നലെ മാത്രം 2,95,041 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,56,16,130 ആയി ഉയര്‍ന്നിരിക്കുന്നു. നിലവില്‍ ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2023 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,82,553 ആയി ഉയര്‍ന്നു. ഇന്നലെ 1,67,457 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസം രാജ്യത്ത് 16,39,357 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിക്കുകയുണ്ടായി. ഇതുവരെ 27,10,53,392 സാംപിളുകള്‍ പരിശോധിച്ചു.
തുടര്‍ച്ചയായ ഏഴാമത്തെ ദിവസമാണ് രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 62,097 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 39.6 ലക്ഷം ആയി. അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ആകെ 13,01,19,310 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























