ഐപിഎല്‍ വാതുവയ്പ്പ് കേസ്: വിധി അല്‍പസമയത്തിനകം

ഐപിഎല്‍ വാതുവയ്പ്പില്‍ വിധി അല്‍പസമയത്തിനകം ഉണ്ടാകും. നേരത്തെ ഉച്ചകഴിഞ്ഞ് രണ്ടിനു കേസില്‍ വിധി പറയുമെന്നാണ് കോടതി അറിയിച്ചിരുന്നത്. വിധി പറയാന്‍ ജഡ്ജി എത്തിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് ആര്‍.എം.ലോധ സമിതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന നിലപാട് ഡല്‍ഹി പോലീസ് സ്വീകരിച്ചു. ഇതോടെയാണ് വിധി പ്രസ്താവം വൈകിട്ട് നാലിലേയ്ക്ക് കോടതി മാറ്റിയത്.
അപ്രതീക്ഷിതമായാണ് ഡല്‍ഹി പോലീസ് പുതിയ നിലപാട് സ്വീകരിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി നിയോഗിച്ച ലോധ സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഡല്‍ഹി പോലീസ് പിടിവള്ളിയാക്കിയിരിക്കുന്നത്. വിധി കേള്‍ക്കാന്‍ ശ്രീശാന്തും കുടുംബവും കോടതിയില്‍ എത്തിയിട്ടുണ്ട്.
കേസില്‍ മക്കോക നിയമം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കോടതി എന്തു വിധി പറയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മക്കോക ഒഴിവാക്കിയാല്‍ സാകേത് കോടതിയിലേയ്ക്ക് വിചാരണ മാറും. കേസ് പൂര്‍ണമായി തള്ളിക്കളഞ്ഞാല്‍ മാത്രമേ ശ്രീശാന്തിന് സജീവ ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാന്‍ കഴിയൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























