ഇന്ന് അവധിയില്ല… ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്; എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്കു പകരം ഒരു ദിവസം അധികം ജോലി ചെയ്യുക; കലാമിന്റെ ആഗ്രഹം സഫലീകരിച്ചു

ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്കു പകരം ഒരു ദിവസം അധികം ജോലി ചെയ്യുക എന്ന് ദീര്‍ഘദര്‍ശിയായ മുന്‍രാഷ്ട്രപതി ഡോ. അബ്ദുല്‍ കലാം പറഞ്ഞിരുന്നു. അബ്ദുള്‍കലാമിന്റെ ആ ആഗ്രഹത്തിന് സംസ്ഥാന സര്‍ക്കാര്‍ വിലകല്‍പ്പിച്ചു. രാഷ്ട്രനേതാക്കള്‍ മരിക്കുമ്പോള്‍ അവധിപ്രഖ്യാപിച്ചിരുന്ന പതിവ് കലാം വിടവാങ്ങുമ്പോള്‍ കേരളം തെറ്റിക്കുകയായിരുന്നു. അത് അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ്. താന്‍ മരണപ്പെടുമ്പോള്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കരുത് എന്നതായിരുന്നു കലാം ആഗ്രഹിച്ചിരുന്നത്. ഇത് കണക്കിലെടുത്ത സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആദ്യം അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
അതേസമയം രാമേശ്വരത്തെ തെരുവുകളില്‍ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് ചുവടുവച്ച കലാമിന്റെ അന്ത്യവിശ്രമം നാളെ ജന്മനാട്ടില്‍ തന്നെ നടക്കും. രാജ്യത്തിന് പുതിയ ദിശാബോധം സമ്മാനിച്ച കലാമിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ലോകം ഒരുമിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ കബറടക്കത്തില്‍ പങ്കെടുക്കും. കര്‍ണാടകത്തിലായിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി പരിപാടികള്‍ റദ്ദാക്കി ഡല്‍ഹിക്കു മടങ്ങി. രാമേശ്വരത്ത് കബറടക്കം നടത്തണമെന്ന് കലാമിന്റെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ജീവിതത്തില്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ അബ്ദുല്‍ കലാമിനെ പഠിപ്പിച്ച മണ്ണാണ് രാമേശ്വരം. കലാം ജനിച്ചതും പഠിച്ചതും ഇവിടെയായിരുന്നു. രാമേശ്വരത്തെ ശിവക്ഷേത്രത്തിനു സമീപമുള്ള മോസ്‌ക് സ്ട്രീറ്റില്‍ ചുണ്ണാമ്പുകല്ലും ഇഷ്ടികയുംകൊണ്ടു നിര്‍മ്മിച്ച പഴയൊരു വീട്ടിലാണ് 1931ല്‍ എ.പി.ജെ. അബ്ദുല്‍ കലാം ജനിച്ചത്. ബോട്ടുടമയായ എ.പി. ജൈനുലാബ്ദീന്റെ മകനായി ജനിച്ച അബ്ദുല്‍ പിന്നീടു തമിഴ്‌നാടിന്റെ റോക്കറ്റ് വിജ്ഞാനിയായി. ഭാരതത്തിന്റെ സ്വപ്നങ്ങള്‍ ആകാശത്തോളമുയര്‍ത്തി. രാമേശ്വരം സന്ദര്‍ശിക്കുന്നവര്‍ ഇപ്പോഴും കലാമിന്റെ വീടു തേടിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ കബറടക്കം രാമേശ്വരത്ത് വേണമെന്ന് ബന്ധുക്കള്‍ നിര്‍ബന്ധം പിടിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























