കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി ഏറ്റുവാങ്ങി

കാലത്തെ അതിജീവിച്ച കലാം ഇനി ഓര്‍മ്മകളില്‍. തിങ്കളാഴ്ച രാത്രി അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം ഷില്ലോംഗില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 12.15ന് പാലം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരും വിമാനത്താവളത്തില്‍ കലാമിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൂന്ന് സൈനിക മേധാവികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. സൈന്യത്തിന്റെ ഗാര്‍ഡ് ഒഫ് ഓണറിനു ശേഷം കലാമിന്രെ മൃതദേഹം അദ്ദേഹത്തിന്റെ രാജാജി മാര്‍ഗിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് നാലു മണി മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
രാവിലെ ഷില്ലോംഗില്‍ നിന്ന് ഗോഹട്ടി വഴിയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. ഷില്ലോംഗില്‍ നിന്ന് ഹെലികോപ്ടറില്‍ ഗോഹട്ടിയില്‍ എത്തിച്ച ശേഷമാണ് പ്രത്യേക സൈനിക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. അസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയും വ്യോമസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഗോഹട്ടിയില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാമിന്റെ ഭൗതികദേഹം ജന്മദേശമായ രാമേശ്വരത്ത് നാളെ ഖബറടക്കും.
https://www.facebook.com/Malayalivartha
























