കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് മധുരയിലേക്ക് കൊണ്ടുപോയി

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് മധുരയിലേക്ക് കൊണ്ടുപോയി. ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിനുശേഷമാണ് രാമേശ്വരത്തേക്ക് മൃതദേഹം എത്തിക്കുന്നത്. 12 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം രാമേശ്വരത്തിന് സമീപം മണ്ഡപത്തിലെത്തിക്കും. ഇവിടെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഭൗതികശരീരം ഏറ്റുവാങ്ങും. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് പൊതുദര്‍ശനത്തിനു വയ്ക്കും.
പൊതുദര്‍ശനത്തിനു ശേഷം രാത്രി എട്ടുമണിയോടെയായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. നാളെ രാവിലെ 10.30 ഓടെ രാമേശ്വരത്താണ് കബറടക്കം.
ഷില്ലോങ്ങില്‍ നിന്നു ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയതു രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സേനാമേധാവികളും ചേര്‍ന്നാണ്. രാജാജി റോഡിലെ വസതിക്കു മുന്നില്‍ വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും യുവാക്കളുമായിരുന്നു അവരിലേറെയും. ആയിരക്കണക്കിനാളുകള്‍ ഡല്‍ഹിയിലെ വസതിയിലെത്തിയതോടെ പൊതുദര്‍ശനം രാത്രി വൈകും വരെ നീണ്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























