ഇവര്‍ മിണ്ടാപ്രാണികളല്ലേ, എന്ത് പറയാന്‍... നേപ്പാളില്‍ മൃഗബലി നിരോധിച്ചു

ഇന്ത്യയിലെ ചിലയിടങ്ങളില്‍ മൃഗങ്ങളെ ദൈവത്തിന് നല്‍കുക എന്നത് പ്രധാനമായ ചടങ്ങാണ്. മിണ്ടാപ്രാണികളായ മൃഗങ്ങളെ കൊല്ലുന്നത് ഏറ്റവും വലിയ തെറ്റ് തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നടക്കുന്നത് ഗാന്ധിമയി ദേവി ഉത്സവത്തിലാണ്.
എന്നാല്‍ നേപ്പാള്‍ ടെമ്പിള്‍ ട്രസ്റ്റ് മൃഗബലിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിന്റെ ഫലമായി മൃഗബലി നിരോധനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. നേപ്പാളിലെ മൃഗബലിക്കെതിരെ ലോകത്താകമാനമുള്ള മൃഗ സ്‌നേഹികള്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ വിജയം കൂടിയായി ഈ നിരോധനം.
ഉത്സവത്തിനു വരുമ്പോള്‍ വിശ്വാസികള്‍ മൃഗങ്ങളെ കൊണ്ടുവരേണ്ടെന്നു നിരോധനം പ്രഖ്യാപിച്ചുകൊണ്ട് ടെമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാം ചന്ദ്ര ഷാ വ്യക്തമാക്കി. ആനിമല്‍ വെല്‍ഫെയര്‍ നെറ്റ്‌വര്‍ക്ക് നേപ്പാള്‍ എന്ന സംഘടനയുടേയും ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഇന്തയുടെയും കഠിനമായ ഇടപെടലിന്റെ ഫലമായാണ്.
അഞ്ച് വര്‍ഷം കൂടുമ്പോഴാണ് തെക്കന്‍ നേപ്പാളിലെ അതിര്‍ത്തി ഗ്രാമമായ ബരിയാപൂരില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നടത്തിയിരുന്നത്. ഗാന്ധിമയി ദേവിയെ പ്രീതിപ്പെടുത്തുന്നതിനാണ് ബലി നടത്തുന്നതിനാണ് ബലി നടത്തിയിരുന്നത്.
മൃഗസ്‌നേഹികളുടെ എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ 300 വര്‍ഷമായി ഈ അനാചാരം തുടരുകയായിരുന്നു. ആയിരക്കണക്കിന് എരുമകളെയും ആടുകളെയും കോഴികളെയും മറ്റ് മൃഗങ്ങളെയും ബലി നല്‍കി ദേവിയെ പ്രീതിപ്പെടുത്തകയെന്നതായിരുന്നു മൃഗബലിയിലൂടെ വിശ്വാസികള്‍ ചെയ്തിരുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇത്തരത്തില്‍ മൃഗബലി നടന്നത്. അന്ന് മൂന്ന് ലക്ഷം മൃഗങ്ങളെയാണ് ബലികഴിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























