മുംബൈ സ്ഫോടനകേസ്: യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് പുതിയ ദയാഹര്‍ജി നല്‍കി

1993 മുംബയ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് പുതിയ ദയാഹര്‍ജി സമര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് മേമനെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. മേമന്റെ വധശിക്ഷയില്‍ സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഭുല്ല സി പാന്ത്, അമിതവ റോയ് എന്നിവരടങ്ങുന്ന വിശാല ബഞ്ചാണ് മേമന്റെ ഭാവി വിധി നിര്‍ണയിക്കുക.
വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേമന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കേസ് കഴിഞ്ഞ ദിവസം വിശാല ബെഞ്ചിന് വിട്ടിരുന്നു. ജസ്റ്റിസുമാരായ അനില്‍.ആര്‍ ദവെയും കുര്യന്‍ ജോസഫുമാണ് വിഷയത്തില്‍ രണ്ട് അഭിപ്രായം പറഞ്ഞത്. അനില്‍.ആര്‍ ദവെ മേമന്റെ ഹര്‍ജി തള്ളിയപ്പോള്‍ കുര്യന്‍ ജോസഫ് വധശിക്ഷ സ്‌റ്റേ ചെയ്തു. ഇതോടെ മേമന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി, കേസില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കേസ് ചീഫ് ജസ്റ്റിസിന് വിടാന്‍ ജഡ്ജിമാര്‍ തീരുമാനിച്ചത്.
വധശിക്ഷയ്‌ക്കെതിരെ മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഈ മാസം 30ന് മേമനെ തൂക്കിലേറ്റാന്‍ അയാളെ പാര്‍പ്പിച്ചിരിക്കുന്ന നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























