ബാല്‍ക്കണിയില്‍ കുടുങ്ങിയ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച 12 കാരിക്ക് ദാരുണാന്ത്യം
ബാല്‍ക്കണിയില്‍ കുടുങ്ങിയ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 12 കാരിക്ക് ദാരുണാന്ത്യം. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോത്സ്നയുടെ ജീവനാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലിഞ്ഞത്.
വീടിനുള്ളില്‍ തന്റെ വളര്‍ത്തുനായുമായി കളിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ബാല്‍ക്കണിയില്‍ സ്ഥാപിച്ചിരുന്ന വലയില്‍ നായ്ക്കുട്ടി കുരുങ്ങി. നായ്ക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജ്യോത്സനയും നായ്ക്കുട്ടിയും ഒമ്ബതാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
മകളുടെ കരച്ചില് കേട്ട് ബാല്‍ക്കണിയിലെത്തിയ അമ്മ പെണ്‍കുട്ടി രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു .ഒപ്പം നായ്ക്കുട്ടിയും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha