Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസാന ശ്രമവും പാഴായി, മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി

30 JULY 2015 07:50 AM IST
മലയാളി വാര്‍ത്ത.

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി. മേമന്റെ അന്‍പത്തിമൂന്നാം ജന്‍മദിനം കൂടിയായ ഇന്ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ രാവിലെ ആറരയോടെ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. ഇന്ന പുലര്‍ച്ചേ മേമന്റെ വധശിക്ഷാ ഹര്‍ജി പരിഗണിക്കുന്ന അസാധാരണ പ്രതിഭാസവും ഉണ്ടായി.വധശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്.
മേമന്റെ വധശിക്ഷ നടപ്പാക്കിയതോടെ ഈ ശിക്ഷാ വിധിയുടെ പേരില്‍ ഉയര്‍ന്ന സമാനതകളില്ലാത്ത രാഷ്ട്രീയ കോലാഹലത്തിനും അറുതിയായി. യാക്കൂബ് മേമന് വധശിക്ഷ വിധിച്ച നടപടി നീതി നിഷേധമാണെന്നു ചൂണ്ടിക്കാട്ടി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തം തടവായി കുറക്കണമെന്നാവശ്യപ്പെട്ട് വിവിധരംഗങ്ങളിലെ 40 പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനവും നല്‍കിയിരുന്നു. ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും രാം ജഠ്മലാനിയടക്കമുള്ള നിയമവിദഗ്ദരും ഒപ്പിട്ട നിവേദനമാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്.
ഇവര്‍ക്കു പുറമെ, വധശിക്ഷ ഇളവു ചെയ്യണമെന്ന ആവശ്യവുമായി ട്വീറ്റു ചെയ്ത ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും വിവാദത്തില്‍പ്പെട്ടിരുന്നു. ഒടുവില്‍, ട്വീറ്റ് പിന്‍വലിച്ച് നിരുപാധികം മാപ്പു പറഞ്ഞാണ് സല്‍മാന്‍ ഖാന്‍ വിവാദത്തില്‍നിന്ന് തലയൂരിയത്. മേമന് വധശിക്ഷ നല്‍കിയ വിധി പരിഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ മര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു. വധശിക്ഷ വിധിച്ചതിന് ആധാരമായ തെളിവുകള്‍ ബലഹീനമാണെന്നും അദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന്, മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബഞ്ചിലും അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ ഹര്‍ജി പരിഗണിക്കുന്നത് വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. പിഴവു തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുന്നതിനു മുന്‍പേ തനിക്കു മരണ വാറന്റ് നല്‍കിയ ടാഡാ കോടതി നടപടി സ്വാഭാവിക നീതി നിഷേധിക്കലാണെന്ന വാദമാണു ഹര്‍ജിയില്‍ യാക്കൂബ് മേമന്‍ ഉന്നയിച്ചത്. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന യാക്കൂബിന്റെ വാദം മൂന്നംഗ ബഞ്ച് തള്ളി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദയാഹര്‍ജി തള്ളിയതെന്ന് സുപ്രീം കോടതി വിലയിരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (6 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (6 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (6 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (7 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (7 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (7 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (7 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (8 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (8 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (8 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (8 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (8 hours ago)

Malayali Vartha Recommends