Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാക്കൂബ് മേമന്റെ വളര്‍ച്ച് പെട്ടന്ന്, മത്സ്യത്തൊഴിലാളി കോളനിയില്‍ നിന്ന് ആഡംബര ഫ്‌ലാറ്റിലേക്ക്, കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് റിപ്പോര്‍ട്ട്

30 JULY 2015 10:21 AM IST
മലയാളി വാര്‍ത്ത.

മേമന്‍ കുടുംബം മുംബൈയിലെ മത്സ്യത്തൊഴിലാളി കോളനിയില്‍ താമസിച്ചിരുന്നപ്പോള്‍ എങ്ങനെ കഴിഞ്ഞിരുന്നുവെന്ന വസ്തുത ഇപ്പോഴും അജ്ഞാതമാണ്. കുടുംബനാഥന്‍ അബ്ദുല്‍ റസാക്ക് മേമന്റെ തൊഴിലെന്തായിരുന്നെന്നും വ്യക്തമല്ല. ഒരു വര്‍ക്‌ഷോപ്പ് നത്തുകയാണെന്നാണ് അബ്ദുല്‍ റസാക്ക് മേമന്‍ അയല്‍ക്കാരോടു പറഞ്ഞിരുന്നത്. പക്ഷേ, ഇയാളൊരിക്കലും വീടുവിട്ടു പുറത്തുപോകുന്നത് ആരും കണ്ടിട്ടില്ല.
1988 മുതലാണ് ദരിദ്രരായിരുന്ന മേമന്‍ കുടുംബത്തിന്റെ ഉയര്‍ച്ചയെന്നു കരുതുന്നു. ഈ സമയത്താണ് ആരിഫും മുഷ്താഖും (ടൈഗര്‍) വിവാഹിതരായത്. 1988ല്‍ തന്നെ മത്സ്യത്തൊഴിലാളി കോളനിയില്‍നിന്ന് അവര്‍ കുര്‍ളയിലെ വലിയൊരു ഫ്‌ലാറ്റിലേക്കു മാറി. അല്‍ ഹുസൈന്‍ കെട്ടിത്തിലെ നിഗൂഢതയുള്ള ഫ്‌ലാറ്റുകളിലേക്ക് ഇവര്‍ കുടിയേറിയത് 1990ലാണ്.
ഒറ്റമുറി ഫ്‌ലാറ്റില്‍നിന്നുള്ള മേമന്‍ കുടുംബത്തിന്റെ വളര്‍ച്ച പൊടുന്നനെയായിരുന്നു. ഫ്‌ലാറ്റുകളെല്ലാം വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരുന്നത്. മുകളിലെ നിലയിലെ ഫ്‌ലാറ്റിലേക്കുള്ള കോണിയുടെ പിടികള്‍ വെള്ളി കൊണ്ട് മോടി പിടിപ്പിച്ചിരിരുന്നു. അന്നത്തെ കാലത്ത് വിഡിയോ ക്യാമറയും മറ്റ് വിലപിടിപ്പുള്ള ആഢംബര വസ്തുക്കും പൊലീസ് ഈ ഫ്‌ളാറ്റുകളില്‍ കണ്ടെത്തി. ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ അലമാരയില്‍ ഇവര്‍ ഉക്ഷേിച്ചിരുന്നു. നാലു ലക്ഷം രൂപ പണമായും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൂടാതെ അനേക ലക്ഷം രൂപയ്ക്കുള്ള വസ്തുവകകളുടെ രേഖയും അന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു കൂറ്റന്‍ കെട്ടിത്തിലെ അഞ്ചും ആറും നിലകിലുള്ള മൂന്ന് ഇരട്ട ഫ്‌ലാറ്റുകളിലാണ് രാജ്യം വിടുമ്പോള്‍ ഇവര്‍ താമസമാക്കിയിരുന്നത്. അല്‍ ഹുസൈന്‍ കമ്പനിയുടേതായിരുന്നു ഈ ഏഴു നില കെട്ടിടം. കേസിനെ തുടര്‍ന്ന് പൊലീസ് ഇവരുടെ ഫ്‌ലാറ്റുകള്‍ റെയ്ഡ് ചെയ്തപ്പോള്‍ വിചിത്രമായൊരു സംവിധാനം കണ്ടെത്തി. മേമന്‍ കുടുംബത്തിന്റെ പേരിലുള്ള മൂന്ന് ഫ്‌ലാറ്റുകള്‍ തമ്മില്‍ ഇനാഴികള്‍ കൊണ്ടും കോണിപ്പടികള്‍ കൊണ്ടും ബന്ധിക്കപ്പെട്ടിരുന്നു.
യാക്കൂബിന് സഹോദരന്മാരുടെ പേരില്‍ ഒരു ഹോങ്കോങ് ബാങ്കിന്റെ മുംബൈയിലുള്ള ശാഖയിലും ഡവലപ്പ്‌മെന്റ് കോപ്പറേറ്റീവ് ബാങ്കിലും എഴ് സംയുക്ത അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. യാക്കൂബിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കമ്പനിയുടെ പേരില്‍ രണ്ട് പ്രത്യേക അക്കൗണ്ടും തുറന്നിരുന്നു. യാക്കൂബിനായിരുന്നു എല്ലാ അക്കൗണ്ടുകളുടെയും നടത്തിപ്പിനു നിയമരമായ അധികാരം.
മുഷ്താഖ് (ടൈഗര്‍) മേമന്റെ കള്ളക്കടത്തും ആയുധ ഇടപാടുമാണ് ഈ കുടുംബത്തെ കുറഞ്ഞകാലം കൊണ്ട് ധനികരാക്കിയതെന്നു കരുതുന്നു. മുഷ്താഖ് മേമന്‍ ഒരു ബാങ്ക് ക്ലര്‍ക്കായിരുന്നു. പത്താം ക്ലാസ് പാസ്സായ ഇയാള്‍ അധികംകാലം ജോലിയില്‍ പിടിച്ചുനിന്നില്ല. ജോലി രാജിവച്ച് അയാള്‍ കള്ളക്കടത്തു രംഗത്തിറങ്ങി. കള്ളക്കത്തുകാരനായ രജ്ജി, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്മാരായ നൂറ, അനിസ് എന്നിവരുമായി വിവിധ കാലങ്ങളില്‍ ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നു. ചില പാക്കിസ്ഥാനി സംഘങ്ങളുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു. ഒടുവില്‍ മുഷ്താഖ് സ്വന്തമായ കള്ളക്കടത്ത് ശൃംഖല തുങ്ങി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ യാക്കൂബിന്റെ സഹായവും ഇയാള്‍ക്കുണ്ടായിരുന്നെന്ന് കരുതുന്നു.
യാക്കൂബിന്റെ അക്കൗണ്ട്‌സ് കമ്പനി ഈ ഇടപാടുകള്‍ക്കൊരു മറയായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. മേമന്‍ സഹോദരന്മാരുടെ പണമിപാടുകള്‍ക്കു നിയമപരമായ സാധുതയുണ്ടാക്കാനായിരുന്നു യാക്കൂബ് തന്റെ അക്കൗണ്ടന്‍സി കമ്പനിയെ ഉയോഗപ്പെടുത്തിയിരുന്നതെന്നു പൊലീസ് കരുതുന്നു.ഇതിനിടയില്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനായിരുന്ന ആരിഫ് മേമനും അയൂബ് മേമനും ദുബായിലേക്കു കുടിയേറി. സ്‌ഫോടനത്തിനു മുമ്പ് മേമന്‍ കുടുംബം ഇന്ത്യവിട്ട് ആദ്യം അഭയം തേടിയത് ദുബായിലേക്കായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (6 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (6 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (6 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (7 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (7 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (7 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (7 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (8 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (8 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (8 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (8 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (8 hours ago)

Malayali Vartha Recommends