മേമനെ തൂക്കിലേറ്റിയതില്‍ ദുഖമുണ്ടെന്ന് തരൂര്‍, പ്രതികളെ തൂക്കിലേറ്റിയതു കൊണ്ട് ഒരിടത്തും പിന്നീട് ഭീകാരാക്രമണം ഉണ്ടാവാതിരുന്നിട്ടില്ല

മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് തനിക്ക് ദു:ഖം തോന്നിയെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തന കേസുകളിലെ പ്രതികളെ തൂക്കിലേറ്റിയതു കൊണ്ട് ഒരിടത്തും പിന്നീട് ഭീകാരാക്രമണം ഉണ്ടാവാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ആയുധമാണ് വധശിക്ഷയെന്നതിന് ഒരിടത്തും തെളിവില്ല. ഇതെല്ലാം പ്രത്യുപകാരമാണ് തരൂര്‍ ട്വിറ്ററില്‍ എഴുതി.
ഇന്നു രാവിലെയാണ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് തൂക്കിലേറ്റിയത്. 993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയാണ് യാക്കൂബ്. മേമന്റെ അന്‍പത്തിമൂന്നാം ജന്‍മദിനം കൂടിയായ ഇന്ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ രാവിലെ ആറരയോടെ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു.
ഇന്ന പുലര്‍ച്ചേ മേമന്റെ വധശിക്ഷാ ഹര്‍ജി പരിഗണിക്കുന്ന അസാധാരണ പ്രതിഭാസവും ഉണ്ടായി.വധശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























